'സല്‍മാന്റെ പിറന്നാളിന് തന്നെ കുഞ്ഞ് ജനിച്ചത് യാദൃച്ഛികമല്ല, മുന്‍കൂട്ടി തീരുമാനിച്ചത്'; വെളിപ്പെടുത്തലുമായി അര്‍പ്പിത

പ്രസവത്തിനുള്ള തിയതി പറഞ്ഞപ്പോള്‍ തന്നെ ഇത് മുന്‍കൂട്ടി തീരുമാനിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അര്‍പ്പിത ഖാനും കുടുംബവും
'സല്‍മാന്റെ പിറന്നാളിന് തന്നെ കുഞ്ഞ് ജനിച്ചത് യാദൃച്ഛികമല്ല, മുന്‍കൂട്ടി തീരുമാനിച്ചത്'; വെളിപ്പെടുത്തലുമായി അര്‍പ്പിത

ല്‍മാന്‍ ഖാന്റെ പിറന്നാള്‍ കുടുംബവും സുഹൃത്തുക്കളും ആരാധകരും ചേര്‍ന്ന് വലിയ ആഘോഷമാക്കിയിരുന്നു. എന്നാല്‍ സല്‍മാന് ഏറ്റവും വലിയ സമ്മാനം നല്‍കിയത് സഹോദരി അര്‍പ്പിത ഖാനാണ്. താരത്തിന്റെ പിറന്നാളിന്റെ അന്നു തന്നെയാണ് അര്‍പ്പിത തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ സല്‍മാന്റെ ജന്മദിനത്തിന് തന്നെ കുഞ്ഞ് ജനിച്ചത് യാദൃച്ഛികമായിട്ടല്ല. പ്രസവത്തിനുള്ള തിയതി പറഞ്ഞപ്പോള്‍ തന്നെ ഇത് മുന്‍കൂട്ടി തീരുമാനിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അര്‍പ്പിത ഖാനും കുടുംബവും. 

ഡിസംബര്‍ 27ന് സല്‍മാന്റെ ജന്മദിനത്തിന് തന്നെയാണ് വീട്ടിലേക്ക് പുതിയ കുഞ്ഞ് അതിഥിയും എത്തിയത്. അര്‍പ്പിതയും ഭര്‍ത്താവ് ബോളിവുഡ് താരവുമായ ആയുഷ് ശര്‍മയും മകള്‍ എന്ന് ജനിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഡിസംബര്‍ അവസാനത്തെ ആഴ്ചയോ, ജനുവരി ആദ്യത്തെ ആഴ്ചയോ ആണ് ഡ്യൂ ഡേറ്റ് ആയി പറഞ്ഞിരുന്നത്. ഇത് അറിഞ്ഞ സല്‍മാന്‍ പറഞ്ഞത് എനിക്കുള്ള സമ്മാനം തരൂ എന്നാണ്. അതുകൊണ്ടു തന്നെ മകള്‍ അയത്തിനെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ത്തന്നെ ഭൂമിയിലേക്ക് സ്വാഗതം ചെയ്യണമെന്നത് തങ്ങളുടെ ആഗ്രഹമായിരുന്നു എന്നുമാണ് ആയുഷ് പറയുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

Welcome to our world Ayat.

A post shared by Arpita Khan Sharma (@arpitakhansharma) on

അന്നു തന്നെ അവളുടെ ജനനം സംഭവിച്ചത് ശുഭസൂചകമായാണ് കരുതുന്നതെന്നും താരം വ്യക്തമാക്കി. കൂടാതെ ഒന്നില്‍ അധികം പിറന്നാള്‍ പാര്‍ട്ടി നടത്തുന്നതില്‍ നിന്ന് ഇത് രക്ഷിക്കുമെന്നും ആയുഷ് പറയുന്നു. അര്‍പ്പിതയ്ക്ക് ലാവിഷ് ആയി പാര്‍ട്ടി നടത്തുന്ന ഒരു സ്വഭാവമുള്ളതിനാല്‍ ഓരോരുത്തരുടേയും പിറന്നാള്‍ പാര്‍ട്ടിക്കുള്ള പണം കണ്ടെത്തുന്നത് എങ്ങനെയെന്ന് ചിന്തിക്കാറുണ്ട്. മകളുടെ കാര്യത്തില്‍ ഭായിയുടേയും കുഞ്ഞിന്റേയും പിറന്നാള്‍ പാര്‍ട്ടി ഒരുമിച്ച് നടത്താമല്ലോ എന്നാണ് ആയുഷ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com