'നമ്മള്‍ മനുഷ്യന്മാരല്ലേ, നമുക്കും തെറ്റൊക്കെ പറ്റില്ലേ'; നിഗൂഢത നിറച്ച് അന്വേഷണം ട്രെയിലര്‍

'സത്യം എന്നും വിചിത്രമാണ്' എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്
'നമ്മള്‍ മനുഷ്യന്മാരല്ലേ, നമുക്കും തെറ്റൊക്കെ പറ്റില്ലേ'; നിഗൂഢത നിറച്ച് അന്വേഷണം ട്രെയിലര്‍

യസൂര്യ പ്രധാന വേഷത്തില്‍ എത്തുന്ന അന്വേഷണത്തിന്റെ ട്രെയിലര്‍ പുറത്ത്. ത്രില്ലര്‍ സ്വഭാവത്തിലുള്ള ഇന്‍വസ്റ്റിഗേറ്റീവ് സിനിമ സംവിധാനം ചെയ്യുന്നത് പ്രശോഭ് വിജയനാണ്. നിഗൂഡത നിറച്ച ട്രെയിലര്‍ മുന്നോട്ടുപോകുന്നത് ഒരു ആശുപത്രി കേന്ദ്രീകരിച്ചാണ്. സത്യം എന്നും വിചിത്രമാണ് എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്. 

ശ്രുതി രാമചന്ദ്രനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ലാല്‍, വിജയ്ബാബു,നന്ദു, ലെന, ലിയോണ ലിഷോയ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ലില്ലി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് പ്രശോഭ് വിജയന്‍. ഫ്രാന്‍സിസ് തോമസാണ് തിരക്കഥ ഒരുക്കുന്നത്. ജേക്ക്‌സ് ബിജോയ് ആണ് സംഗീതം. സുജിത്ത് വാസുദേവ് ആണ് ഛായാഗ്രഹണം. മുകേഷ് മെഹ്ത, എ വി അനൂപ്, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com