സ്‌റ്റൈലിഷ് ലുക്കില്‍ നസ്രിയ; മുസ്ലീമിനെ നാണം കെടുത്തരുതെന്ന് വിമര്‍ശകര്‍; ചിത്രങ്ങള്‍ വൈറല്‍

സ്‌റ്റൈലിഷ് ലുക്കില്‍ നസ്രിയ; മുസ്ലീമിനെ നാണം കെടുത്തരുതെന്ന് വിമര്‍ശകര്‍; ചിത്രങ്ങള്‍ വൈറല്‍

ഷോര്‍ട്ട് ഡ്രസ്സും കൂളിങ് ഗ്ലാസുമണിഞ്ഞ് അതീവ സുന്ദരിയായി നില്‍ക്കുന്ന ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്

ലയാളികളുടെ ഇഷ്ടതാരമാണ് നസ്രിയ. നടന്‍ ഫഹദുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തിട്ടും ഈ സ്‌നേഹത്തിന് കുറവൊന്നുമില്ല. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരത്തിന് ഒരുപാട് ഫോളോവേഴ്‌സുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് നസ്രിയയുടെ സ്‌റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ്. ഷോര്‍ട്ട് ഡ്രസ്സും കൂളിങ് ഗ്ലാസുമണിഞ്ഞ് അതീവ സുന്ദരിയായി നില്‍ക്കുന്ന ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

താരത്തിന്റെ വമ്പന്‍ മേക്കോവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഒരുപാട് മെലിഞ്ഞെന്നും ഡയറ്റ് പ്ലാന്‍ ഷെയര്‍ ചെയ്യാമോ എന്നു ചോദിക്കുന്നവരും നിരവധിയാണ്. ഷോര്‍ട്ട് ഡ്രസ് അണിഞ്ഞ് ഫഹദിനൊപ്പം ഇരിക്കുന്ന ചിത്രമാണ് താരം ആദ്യം പോസ്റ്റ് ചെയ്തത്. അതിനു പിന്നാലെ സിംഗിള്‍ ചിത്രങ്ങളും എത്തി. താരത്തിന്റെ സ്റ്റൈലിഷ് ലുക്കിനെ പുകഴ്ത്തി നിരവധി കമന്റുകളാണ് വരുന്നത്. എന്നാല്‍ അതിനൊപ്പം രൂക്ഷ വിമര്‍ശനവും ഉയരുന്നുണ്ട്.

മുസ്ലീം തന്നെയാണോ എന്നും മുസ്ലീമിനെ നാണം കെടുത്തുമോ എന്നുമെല്ലാം ചോദിക്കുന്നവര്‍ നിരവധിയാണ്. സ്‌റ്റൈലിഷ് വേഷങ്ങള്‍ നസ്രിയക്ക് ചേരുന്നില്ല എന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. രൂക്ഷ വിമര്‍ശനങ്ങള്‍ വന്നതോടെ ഹാപ്പി ലൈഫ് എന്ന ടാഗിലാണ് താരം സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

(())

A post shared by Nazriya Nazim Fahadh ℹ (@nazriyafahadh._) on

ഫഹദിന്റെ നായികയായി നസ്രിയ എത്തുന്ന പുതിയ ചിത്രം ട്രാന്‍സ് റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരി 14നാണ് റിലീസ്. ചിത്രത്തിനായി വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഏഴു വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ട്രാന്‍സിനുണ്ട്.

ചിത്രത്തില്‍ ഫഹദ് ഫാസില്‍, ഒരു മോട്ടിവേഷനല്‍ ട്രെയ്‌നറുടെ വേഷത്തിലാണ് എത്തുന്നത്. അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംവിധായകന്‍ ഗൗതം മേനോന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, അര്‍ജുന്‍ അശോകന്‍, ജിനു ജോസഫ്, അശ്വതി മേനോന്‍, ശ്രിന്ദ, ധര്‍മജന്‍ ബോള്‍ഗാട്ടി, അമല്‍ഡ ലിസ് എന്നിവരാണ് മറ്റു താരങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com