വിമണ്‍സ് കോളജിലെ സുന്ദരിമാര്‍ക്കൊപ്പം നീരജിന്റെ തകര്‍പ്പന്‍ ഡാന്‍സ്, വൈറലായി വിഡിയോ

കോഴിക്കോട് പ്രൊവിഡന്‍സ് വിമന്‍സ് കൊളജില്‍ അതിഥിയായി എത്തിയ താരം തകര്‍പ്പന്‍ ഡാന്‍സിലൂടെ വിദ്യാര്‍ത്ഥികളെ കയ്യിലെടുക്കുകയായിരുന്നു
വിമണ്‍സ് കോളജിലെ സുന്ദരിമാര്‍ക്കൊപ്പം നീരജിന്റെ തകര്‍പ്പന്‍ ഡാന്‍സ്, വൈറലായി വിഡിയോ

നീരജ് മാധവിനെ നടനായി മാത്രമല്ല ഡാന്‍സറായും കൊറിയോഗ്രാഫറായുമെല്ലാം നമ്മള്‍ കണ്ടിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് വിമണ്‍സ് കൊളജിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആടിത്തകര്‍ക്കുന്ന നീരജിന്റെ വിഡിയോ ആണ്. കഴിഞ്ഞ ദിവസം കോഴിക്കോട് പ്രൊവിഡന്‍സ് വിമന്‍സ് കൊളജില്‍ അതിഥിയായി എത്തിയ താരം തകര്‍പ്പന്‍ ഡാന്‍സിലൂടെ വിദ്യാര്‍ത്ഥികളെ കയ്യിലെടുക്കുകയായിരുന്നു. താരം തന്നെയാണ് വിഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചത്. 

വിദ്യാര്‍ത്ഥിനികള്‍ നോക്കിനില്‍ക്കുമ്പോള്‍ സ്‌റ്റേജിലേക്ക് കയറി താരം ഡാന്‍സ് കളിക്കുകയായിരുന്നു. ചടുലമായ ചുവടുകളിലൂടെ കയ്യടി നേടിയ താരം പിന്നീട് ആരാധികമാരെക്കൂടി കൂട്ടി. സുന്ദരിമാര്‍ക്കൊപ്പം അതിമനോഹരമായാണ് താരം ചുവടുവെച്ചത്. തുടര്‍ന്ന് വേദിയുടെ താഴേക്ക് ഇറങ്ങിവന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്ക് ഇറങ്ങി ഡാന്‍സ് കളിക്കുകയായിരുന്നു. ആവേശത്തോടെയാണ് വിദ്യാര്‍ത്ഥിനികള്‍ താരത്തിന്റെ പെര്‍ഫോമന്‍സ് കണ്ടത്. 

നീരജ് നായകനായി എത്തുന്ന പുതിയ ചിത്രം ഗൗതമന്റെ രഥത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് താരം കൊളെജില്‍ എത്തിയത്. മുന്‍കൂട്ടി പ്ലാന്‍ ചെയ്യാതെയാണ് സ്റ്റേജില്‍ കയറിയത് എന്നാണ് വിഡിയോ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്. സോഷ്യല്‍ മീഡിയയിലും വൈറലാവുകയാണ് വിഡിയോ. നവാഗതനായ ആനന്ദ് മേനോന്‍ ആണ് ഗൗതമന്റെ രഥത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പുണ്യ എലിസബത്ത് ബോസാണ് നായികയായി എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com