ലൗവ് മാരേജോ?  തുറന്നു പറഞ്ഞ് നടി മാളവിക

By സമകാലിക മലയാളം ഡെസ്‌  |   Published: 28th January 2020 06:59 PM  |  

Last Updated: 28th January 2020 06:59 PM  |   A+A-   |  

malavika

 

വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്കെത്തിയ താരമാണ് മാളവിക വെയിൽസ്. ബി​ഗ് സ്ക്രീനിൽ നിന്ന് മിനി സ്ക്രീനിലേക്കെത്തിയ താരം അവതാരകയായും സിരിയലുകളിലൂടെയും തിളങ്ങി നിൽക്കുകയാണ്.

വിവാഹത്തെക്കുറിച്ച് മാളവിക നടത്തിയ ചില പ്രതികരണങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വിവാഹം ആലോചിച്ചുതുടങ്ങിയെന്നും സർപ്രൈസുകൾ ഒന്നും ഉണ്ടാകില്ലെന്നുമാണ് മാളവികയുടെ വാക്കുകൾ. എല്ലാവരെയും അറിയിച്ചായിരിക്കും തന്റെ വിവാഹമെന്നും നടി കൂട്ടിച്ചേർത്തു. അ‌ടുത്തിടെ ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു മാളവിക വിവാഹക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

അറേഞ്ചഡ് മാരേജോ, ലൗവ് മാരേജോ എന്ന അവതാരികയുടെ ചോദ്യത്തിന് അറേഞ്ചഡ് മാരേജ് എന്നായിരുന്നു മാളവികയുടെ മറുപടി.