ഒരു മാസത്തിനിടെ 50 സിം കാർഡുകൾ മാറ്റി: ഇത് ആത്മഹത്യയല്ല, സുശാന്ത് ആരെയാണ് ഭയന്നിരുന്നത്?

കേസിൽ സിബിഐ അന്വേഷണമെന്നാണ് ശേഖറിന്റെ ആവശ്യം
ഒരു മാസത്തിനിടെ 50 സിം കാർഡുകൾ മാറ്റി: ഇത് ആത്മഹത്യയല്ല, സുശാന്ത് ആരെയാണ് ഭയന്നിരുന്നത്?

ബോളിവുഡ് നടൻ സുശാന്ത് സിങ്ങിന്റെ മരണം ആത്മഹത്യയല്ലെന്നും പിന്നിൽ ഗുണ്ടാസംഘമാണെന്നും ആരോപിച്ച് ടെലിവിഷൻ താരം ശേഖർ സുമൻ. സുശാന്തിന്റെ കുടുംബാം​ഗങ്ങളെ സന്ദർശിച്ച ശേഷമാണ് ശേഖറിന്റെ പ്രതികരണം. ‘ജസ്റ്റിസ് ഫോർ സുശാന്ത് ഫോറം’ എന്ന കാംപെയ്നിനും സുമൻ തുടക്കം കുറിച്ചിട്ടുണ്ട്. കേസിൽ സിബിഐ അന്വേഷണമെന്നാണ് ശേഖറിന്റെ ആവശ്യം.

സുശാന്ത് ആരെയോ ഭയന്നിരുന്നെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ശേഖർ പറഞ്ഞു. ഷാരൂഖ് ഖാനും ഞാനും കഴിഞ്ഞാൽ സുശാന്താണ് മിനിസ്‌ക്രീനിൽ നിന്നെത്തി ബിഗ് സ്‌ക്രീനിൽ മികച്ച വിജയം നേടിയ നടൻ. ഇത് പലരെയും ചൊടിപ്പിച്ചിരുന്നു, ശേഖർ പറഞ്ഞു. അതിനാലാണ് താൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുന്നത് എന്നദ്ദേഹം കുട്ടിച്ചേർത്തു.

‘സുശാന്തിന്റെ കേസ് തുറന്നതും അടഞ്ഞതുമായ അധ്യായമല്ല, കുറച്ച് കാര്യങ്ങൾക്ക് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. ജോലിസംബന്ധമായി ആരെങ്കിലുമായി ശത്രുതയുണ്ടായിരുന്നോ? അദ്ദേഹത്തിന്റെ വീടിന്റെ ഡ്യൂപ്ലിക്കേറ്റ് കീ കാണാനില്ല, ഒരു മാസത്തിനിടെ അമ്പത് തവണ സുശാന്ത് സിം കാർഡുകൾ മാറ്റിയിരുന്നു. അദ്ദേഹം ആരെയോ ഭയന്നിരുന്നു എന്നതാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്. ഇത് ആത്മഹത്യയല്ല. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം.’

ബോളിവുഡിൽ ഒരു നടന്റെ ഭാവി തീരുമാനിക്കുന്ന സിൻഡിക്കേറ്റും മാഫിയയും പ്രവർത്തിക്കുന്നുണ്ട്. അത്തരത്തിൽ പ്രവർത്തിക്കുന്ന ചില ബോളിവുഡ് സെലിബ്രിറ്റികളെ തനിക്കറിയാമെന്നും എന്നാൽ തെളിവുകൾ ഇല്ലാത്തതിനാൽ പേരു വെളിപ്പെടുത്താനാവില്ലെന്നും ശേഖർ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com