'ചളിയിൽ വീണവർക്ക് മറ്റുള്ളവരും അങ്ങനെയായി കാണണമെന്ന് ആ​ഗ്രഹം, ഇത് നിങ്ങളുടെ കളരിയല്ല'; പിണറായിയെ പിന്തുണച്ച് ഹരീഷ് പേരടി

'ആരുടെയും പെട്ടി താങ്ങി നേതാവായ ആളല്ല ഈ മനുഷ്യൻ'
'ചളിയിൽ വീണവർക്ക് മറ്റുള്ളവരും അങ്ങനെയായി കാണണമെന്ന് ആ​ഗ്രഹം, ഇത് നിങ്ങളുടെ കളരിയല്ല'; പിണറായിയെ പിന്തുണച്ച് ഹരീഷ് പേരടി

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കുന്നവർക്ക് മറുപടിയുമായി നടൻ ഹരീഷ് പേരടി. ആരുടെയും പെട്ടി താങ്ങി നേതാവായ ആളല്ല പിണറായിയെന്നാണ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ ​​ഹരീഷ് പറയുന്നത്. ദുർഗന്ധം വമിക്കുന്ന ചളിയിൽ വീണവർക്ക് മറ്റുള്ളവരും അങ്ങനെയായി കാണണമെന്നത് അത്യാഗ്രഹമാണെന്നും നിങ്ങളുടെ കളരിയല്ല ഇതെന്നും താരം കുറിച്ചു. തലശ്ശേരി വർഗ്ഗീയ കലാപ കാലത്തെ സംഭവവും അദ്ദേഹം കുറിച്ചിട്ടുണ്ട്.

ഹരീഷ് പേരടിയുടെ കുറിപ്പ്

ആരുടെയും പെട്ടി താങ്ങി നേതാവായ ആളല്ല ഈ മനുഷ്യൻ ...സാധാരണ മനുഷ്യരുടെ നീറുന്ന പ്രശ്നങ്ങൾ തലയിലേറ്റിയാണ് ശീലം ...എല്ലാവരും പോകരുതെന്ന് പറഞ്ഞിട്ടും തിരിച്ച് വരുമെന്ന് ഉറപ്പിലാഞ്ഞിട്ടും തലശ്ശേരി വർഗ്ഗീയ കലാപ കാലത്ത് ഒരു ജീപ്പിൽ നാല് സഖാക്കളെയും കൂട്ടി പ്രശ്ന ബാധിത സ്ഥലങ്ങളിൽ ധീരതയോടെ കടന്ന് ചെന്ന് ആ ജീപ്പിന്റെ മുകളിൽ കയറി നിന്ന് മതസൗഹാർദ്ധത്തെ കുറിച്ചും മനുഷ്യത്വത്തെ പറ്റിയും ബോധവൽക്കരണം നടത്തിയ സഖാവാണ്...കളിക്കുമ്പോൾ ആളാരാണെന്ന് അറിഞ്ഞ് കളിക്കണ്ടേ ?..."ദുർഗന്ധം വമിക്കുന്ന ചളിയിൽ വീണവർക്ക് മറ്റുള്ളവരും അങ്ങനെയായി കാണണെമെന്നത് അത്യാഗ്രഹമാണ്...നിങ്ങളുടെ കളരിയല്ലീത്".. ഇത് വേറെ കളരിയാണ്..വയറ് നിറഞ്ഞവർക്ക് ഏമ്പക്കം വീട്ട് കിടന്നുറങ്ങാനുളള രാത്രി ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com