'കുഞ്ഞിനുവേണ്ടി പ്രത്യേക ഓർഡിനൻസ് പുറത്തിറക്കി, കൂടെപ്പിറപ്പിനെപ്പോലെ  കൂടെനിന്നു'; സുരേഷ് ​ഗോപിയെ പ്രശംസിച്ച് കുറിപ്പ്

അമേരിക്കൻ പാസ്പോർട്ടിന് ഉടമയായ കുഞ്ഞിന് ഇന്ത്യയിലേക്ക് വരാൻ വിസ ലഭിക്കാൻ സാധിക്കാതെ വന്നതോടെയാണ് എംപി സഹായം എത്തിച്ചത്
'കുഞ്ഞിനുവേണ്ടി പ്രത്യേക ഓർഡിനൻസ് പുറത്തിറക്കി, കൂടെപ്പിറപ്പിനെപ്പോലെ  കൂടെനിന്നു'; സുരേഷ് ​ഗോപിയെ പ്രശംസിച്ച് കുറിപ്പ്

ല സ്ഥലങ്ങളിൽ കുടുങ്ങി നാട്ടിലെത്താൻ ബുദ്ധിമുട്ടിയ പലർക്കും നടനും എംപിയുമായ സുരേഷ് ​ഗോപി സഹായം എത്തിച്ചിരുന്നു. നിരവധി പേരാണ് താരത്തെ പ്രശംസിച്ച് രം​ഗത്തെത്തിയത്. ഇപ്പോൾ കയ്യടി നേടുന്നത് അമേരിക്കയിൽ കുടുങ്ങിപ്പോയ കുടുംബത്തെ സഹായിക്കാൻ സുരേഷ് ​ഗോപി നടത്തിയ ഇടപെടലാണ്. അമേരിക്കൻ പാസ്പോർട്ടിന് ഉടമയായ കുഞ്ഞിന് ഇന്ത്യയിലേക്ക് വരാൻ വിസ ലഭിക്കാൻ സാധിക്കാതെ വന്നതോടെയാണ് എംപി സഹായം എത്തിച്ചത്. ആഭ്യന്തര മന്ത്രിയുമായി ബന്ധപ്പെട്ട് മണിക്കൂറുകൾക്കകം  പ്രത്യേക ഓർഡിനൻസ് പുറത്തിറക്കിയാണ് യാത്ര സാധ്യമാക്കിയത്. ജിൻസി ജോയ് എന്ന യുവതിക്കും കുടുംബത്തിനുമാണ് സഹായം നൽകിയത്. അമേരിക്കൻ മലയാളിയായ റോയ് മാത്യുവാണ് ഫേയ്സ്ബുക്കിലൂടെ സുരേഷ് ​ഗോപി നടത്തിയ ഇടപെടലിനെക്കുറിച്ച് പറഞ്ഞത്.

കുറിപ്പ് വായിക്കാം

കാലിഫോർണിയയിലെ ലോസാഞ്ചൽസിൽ, സ്റ്റുഡന്റ് വിസയിൽ വന്ന് ജോലിയും പഠനവും ആയി ജീവിച്ചുകൊണ്ടിരുന്ന മലയാളി കുടുംബത്തിന്,  തിരിച്ചു നാട്ടിലേക്ക് പോകുവാൻ കഴിയാതെ നിയമത്തിന്റെ നൂലാമാലകളിൽ  ജീവിതം ദുരിതപൂർണ്ണമായപ്പോൾ, സഹായഹസ്തവുമായി കൂടെപ്പിറപ്പിനെപോലെ കൂടെ നിന്ന ബഹുമാന്യ എം.പി സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ.

അമേരിക്കയിൽ ജനിച്ച, അമേരിക്കൻ പാസ്സ്പോർട്ടിന് ഉടമയായ കുഞ്ഞിന് ഇന്ത്യയിലേക്ക് പോകുവാനുള്ള വിസ ലഭിക്കുന്നത് അസാധ്യമായി ‌വന്നപ്പോൾ, ഇന്ത്യൻ ഹോം മിനിസ്റ്റർ ബഹുമാന്യ അമിത് ഷായുമായി ബന്ധപ്പെട്ട് മണിക്കൂറുകൾക്കകം  പ്രത്യേക ഓർഡിനൻസ് പുറത്തിറക്കി യാത്ര സാധ്യമാക്കുകയായിരുന്നു. തന്നിൽ ഏല്പിച്ചിരിക്കുന്ന എം.പി എന്നുള്ള പദവി ജനങ്ങളെ സേവിക്കുക എന്നതാണെന്ന് ഒരു പ്രാവിശ്യം കൂടി തെളിയിച്ചിരിക്കുന്ന ബഹുമാന്യ സുരേഷ് ഗോപിക്ക് എല്ലാവിധ ആശംസകളും നേരുന്നു. തുടർന്നും സഹായഹസ്തവുമായി നയിക്കുവാൻ ജഗദീശ്വരൻ ആയുസ്സും ആരോഗ്യവും നല്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com