ഐശ്വര്യ റായിയുടെ ബാക്ക്ഗ്രൗണ്ട് ഡാന്‍സറായി സുശാന്ത്; 14 വര്‍ഷം മുന്‍പുള്ള ഡാന്‍സ് വൈറല്‍

2006 ല്‍  ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിമിന്റെ സമാപന ചടങ്ങിലാണ് ഐശ്വര്യയ്‌ക്കൊപ്പം സുശാന്ത് ചുവടുവെച്ചത്
ഐശ്വര്യ റായിയുടെ ബാക്ക്ഗ്രൗണ്ട് ഡാന്‍സറായി സുശാന്ത്; 14 വര്‍ഷം മുന്‍പുള്ള ഡാന്‍സ് വൈറല്‍

ന്റെ കഴിവും കഠിനാധ്വാനവും കൊണ്ടാണ് സുശാന്ത് സിങ് രജ്പുത്ത് ബോളിവുഡിലെ അറിയപ്പെടുന്ന നടനായി മാറിയത്. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം ബാക്ക്ഗ്രൗണ്ട് ഡാന്‍സറായും സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായുമെല്ലാമാണ് സുശാന്ത് ബോളിവുഡിലേക്ക് ചുവടുവെക്കുന്നത്. താന്‍ കടന്നുപോയ വഴിയെക്കുറിച്ച് സുശാന്ത് തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് സുശാന്തിന്റെ ഒരു ഡാന്‍സാണ്. ഐശ്വര്യ റായിക്കൊപ്പം ബാക്ക്ഗ്രൗണ്ട് ഡാന്‍സറായി ചുവടുവെക്കുന്ന സുശാന്തിനെയാണ് വിഡിയോയില്‍ കാണുന്നത്.

2006 ല്‍  ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിമിന്റെ സമാപന ചടങ്ങിലാണ് ഐശ്വര്യയ്‌ക്കൊപ്പം സുശാന്ത് ചുവടുവെച്ചത്. 2010ല്‍ ഇന്ത്യയിലായിരുന്നു കോമണ്‍വെല്‍ത്ത് ഗെയിം. മറ്റുള്ള രാജ്യങ്ങളെ ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു പ്രകടനം. അഭിനയത്തിലേക്ക് കടക്കുന്നതിന് മുന്‍പ് ഷിയാമക് ദേവറിന്റെ ഡാന്‍സ് ട്രൂപ്പിന്റെ ഭാഗമായിരുന്നു സുശാന്ത്. താരത്തിന്റെ മരണത്തിന് പിന്നാലെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഇതു കൂടാതെയും ഐശ്വര്യയുടെ ബാക്ക്ഗ്രൗണ്ട് ഡാന്‍സറായി സുശാന്ത് എത്തിയിട്ടുണ്ട്. ഒരിക്കല്‍ തനിക്ക് പറ്റിയ അബന്ധത്തെക്കുറിച്ചും സുശാന്ത് തുറന്നു പറഞ്ഞിരുന്നു. ഡാന്‍സിനിടെ ഐശ്വര്യയെ ഉയര്‍ത്താന്‍ അവസരം ലഭിച്ചെന്നും എന്നാല്‍ താഴെ നിര്‍ത്താന്‍ മറന്നുപോയെന്നുമാണ് സുശാന്ത് പറഞ്ഞത്. ഞായറാഴ്ചയാണ് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഐശ്വര്യ റായി താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. മുംബൈയിലെ വീടിനുള്ളില്‍ സുശാന്ത് തൂങ്ങിമരിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com