'അവരെല്ലാം വലിയവരാണ്, മാപ്പു പറഞ്ഞില്ലെങ്കിൽ ജയിലിനുള്ളിലാവും, അവസാനം ആത്മഹത്യ ചെയ്യേണ്ടിവരും'; വെളിപ്പെടുത്തി കങ്കണ

നടൻ ഹൃതിക് റോഷനെതിരെയുള്ള നിയമപോരാട്ടങ്ങൾക്കിടയിൽ കങ്കണ കടുത്ത മാനസിക പീഡനങ്ങളിലൂടെയാണ് കടന്നുപോയത്
'അവരെല്ലാം വലിയവരാണ്, മാപ്പു പറഞ്ഞില്ലെങ്കിൽ ജയിലിനുള്ളിലാവും, അവസാനം ആത്മഹത്യ ചെയ്യേണ്ടിവരും'; വെളിപ്പെടുത്തി കങ്കണ

ബോളിവുഡിൽ നിന്ന് തനിക്ക് നേരിട്ടിട്ടുള്ള ഭീഷണികളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി കങ്കണ റണാവത്ത്. സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ വെളിപ്പെടുത്തൽ. നടൻ ഹൃതിക് റോഷനെതിരെയുള്ള നിയമപോരാട്ടങ്ങൾക്കിടയിൽ കങ്കണ കടുത്ത മാനസിക പീഡനങ്ങളിലൂടെയാണ് കടന്നുപോയത്. ഹൃത്വിക്കിനോട് മാപ്പ് പറഞ്ഞില്ലെങ്കിൽ ജയിലിനുള്ളിലാവുമെന്നും അവസാനം ആത്മഹത്യ ചെയ്യേണ്ടിവരും എന്നാണ് പറഞ്ഞത്. തിരക്കഥാക‍ൃത്ത് ജാവേദ് അക്തറാണ് താരത്തെ ഭീഷണിപ്പെടുത്തിയത്. 

ജാവേദ് അക്തറിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഹൃത്വിക്കിന്റെ കുടുംബത്തെക്കുറിച്ച് പറഞ്ഞത്. ‘രാകേഷ് റോഷനും കുടുംബവും വളരെ വലിയ ആളുകളാണ്. നിങ്ങൾ അവരോട് ക്ഷമ ചോദിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് പോകാൻ ഒരിടവുമില്ല. അവർ നിങ്ങളെ ജയിലിലടയ്ക്കും. നാശത്തിന്റെ പാതയാവും അത്, ആത്മഹത്യ ചെയ്യേണ്ടിവരും- അലറിവിളിച്ചുകൊണ്ടാണ് അദ്ദേഹം അത് പറഞ്ഞത്. താൻ ആ വീട്ടിൽ വിറച്ചിരിക്കുകയായിരുന്നെന്നും കങ്കണ കൂട്ടിച്ചേർത്തു. 

സുശാന്തിന്റെ അവസ്ഥ പോലെതന്നെയായിരുന്നു തന്റേതെന്നും എന്നാൽ ഇത്തരത്തിലുള്ള ഭീഷണികൾ സുശാന്തിന് നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും കങ്കണ പറഞ്ഞു. സ്വജനപക്ഷപാതത്തിനും കഴിവിനും  ഒന്നിച്ച് മുന്നോട്ട് പോവാനാവില്ലെന്ന് സുശാന്ത് പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്, കാരണം അവർ പ്രതിഭകളെ പുറത്തുവരാൻ അനുവദിക്കില്ല. എനിക്ക് ആ അവസ്ഥ മനസ്സിലാവും, അതുകൊണ്ടാണ് ഞാൻ ചോദ്യങ്ങൾ ചോദിക്കുന്നത്. ഈ കളികളുടെ പുറകിൽ ആരാണെന്ന് എനിക്കറിയണം. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kangana Ranaut (@team_kangana_ranaut) on

സുശാന്തിനെപ്പോലെ ആദിത്യ ചോപ്രയുമായി തനിക്കും പ്രശ്നങ്ങളുണ്ടായിരുന്നെന്നും കങ്കണ വെളിപ്പെടുത്തി. തന്നെ വിളിച്ച് ഭീഷണിപ്പെടുത്തുകയും ഒരിക്കലും ഇനി സിനിമ ചെയ്യില്ലെന്ന് ഭീഷണിപ്പെടുത്തിയിട്ടുമുണ്ടെന്നാണ് താരം പറയുന്നത്. ഇത് തന്നെ മാനസികമായി തളർത്തിയതായും താരം വ്യക്തമാക്കി. ഒരാൾക്ക് മറ്റൊരാളുടെ കൂടെ പ്രവർത്തിക്കണോ എന്നത് വ്യക്തിഗതമായ തിരഞ്ഞെടുപ്പാണ് എന്നാൽ കൂട്ടം കൂടി ഒരാളെ ഒഴിവാക്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ട കാര്യമാണെന്നും കങ്കണ പറഞ്ഞു. സുശാന്തിന്റെ മരണത്തിന് കാരണക്കാരായവരെ തുറന്നുകാട്ടാൻ ഏത് പരിധി വരെ പോകുമെന്നും അവർ കൂട്ടിച്ചേർത്തു. സിനിമയിലെ ഇത്തരം പ്രതിസന്ധികൾ തന്റെ വ്യക്തി ജീവിതത്തേയും ബാധിച്ചിട്ടുണ്ട് എന്നാണ് കങ്കണ പറയുന്നത്. പ്രശ്നങ്ങൾക്കിടയിലും ഒരാൾ തന്നെ വിവാഹം കഴിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ എല്ലാവരും ചേർന്ന് അയാളെ തന്നിൽ നിന്ന് അകറ്റി എന്നാണ് കങ്കണയുടെ വാക്കുകൾ. 

സുശാന്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ കങ്കണ ശക്തമായി രം​ഗത്തുവന്നിരുന്നു. കരൺ ജോഹറിനെ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു ആരോപണം. ഇത് സോഷ്യൽ മീഡിയയിൽ കരണിനും ആലിയയ്ക്കും എതിരെയുള്ള ഹേറ്റ് കാമ്പെയ്നിന് കാരണമായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com