'അസഭ്യവാക്കുകളല്ല അവയ്ക്ക് പിന്നിലെ വികാരം അറിയൂ'; സുശാന്തിന്റെ കുടുംബത്തിനും ആരാധകർക്കുമൊപ്പം നിൽക്കണമെന്ന് സൽമാൻ ഖാൻ

ജസ്റ്റിസ് ഫോർ സുശാന്ത് സിങ് രജ്പുത്, ബോയ്ക്കോട്ട് സൽമാൻ ഖാൻ, തുടങ്ങിയ ഹാഷ്ടാഗുകൾ ട്വിറ്ററിലടക്കം വെെറലായിരുന്നു
'അസഭ്യവാക്കുകളല്ല അവയ്ക്ക് പിന്നിലെ വികാരം അറിയൂ'; സുശാന്തിന്റെ കുടുംബത്തിനും ആരാധകർക്കുമൊപ്പം നിൽക്കണമെന്ന് സൽമാൻ ഖാൻ

ടൻ സുശാന്ത് സിങ്ങിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിൽ താരമക്കൾക്ക് ലഭിക്കുന്ന പ്രത്യേക പരി​ഗണനയും ഗ്യാങ്ങുകളിയുമെല്ലാം സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാകുകയാണ്. ഈ വിവേചനമാണ് സുശാന്തിന്റെ മരണത്തിന് കാരണമെന്നാണ് ആരാധകരുടെ വാദം. സുശാന്തിനെ ഒതുക്കാനുള്ള ശ്രമങ്ങൾ നടന്നുവെന്നും അതാണ് നടനെ വൈകാരികമായി തളർത്തിയതെന്നുമാണ് ആരാധകർ പറയുന്നത്. ഇതേ തുടർന്ന് ബോളിവുഡിലെ താരകുടുംബങ്ങൾക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ സൽമാൻ ഖാൻ.

ജസ്റ്റിസ് ഫോർ സുശാന്ത് സിങ് രജ്പുത്, ബോയ്ക്കോട്ട് സൽമാൻ ഖാൻ, തുടങ്ങിയ ഹാഷ്ടാഗുകൾ ട്വിറ്ററിലടക്കം വെെറലായിരുന്നു. ഇതിനുപിന്നാലെ വി സ്റ്റാൻഡ് വിത്ത് സൽമാൻ ഖാൻ എന്ന മറുപടി ഹാഷ്ടാഗുമായി സൽമാൻ ആരാധകരും രം​ഗത്തെത്തി. ഇതോടെയാണ് വിഷയത്തിൽ സൽമാൻ പ്രതികരിച്ചിരിക്കുന്നത്. തന്റെ ആരാധകരോടുള്ള അഭ്യർത്ഥനയാണ് സൽമാന്റെ ട്വീറ്റ്.

സുശാന്തിന്റെ ആരാധകർക്കൊപ്പം നിൽക്കണമെന്നും അസഭ്യവാക്കുകളല്ല അവയ്ക്ക് പിന്നിലെ വികാരമാണ് അറിയേണ്ടതെന്നുമായിരുന്നു സൽമാന്റെ ട്വീറ്റ്. പ്രിയപ്പെട്ടയാളുടെ വേർപാട് കടുത്ത വേദനയാണെന്നും അതിനാൽ സുശാന്തിന്റെ കുടുംബത്തിനും ആരാധകർക്കുമൊപ്പം നിൽക്കണമെന്നും സൽമാൻ ആരാധകരോടായി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com