ലാലേട്ടന്റെ നാടൻതല്ലല്ല, തായ് സ്പെഷ്യൽ കിക്കുമായി വിസ്മയ; വിഡിയോ 

വിസ്മയ തായ് ആയോധനകല  പരിശീലിക്കുന്നതിന്റെ വിഡിയോ ഇപ്പോൾ ശ്രദ്ധനേടുന്നത്
ലാലേട്ടന്റെ നാടൻതല്ലല്ല, തായ് സ്പെഷ്യൽ കിക്കുമായി വിസ്മയ; വിഡിയോ 

ക്ഷൻ രം​ഗങ്ങളിൽ മോഹൻലാൽ സ്ക്രീനിലെത്തുന്നത് കാണാൻ ആരാധകർക്ക് എന്നും ആവേശമാണ്. മകൻ പ്രണവ് മോഹൻലാലും ആക്ഷൻ സീക്വൻസുകളിലെ പ്രകടനത്തിൽ ഒട്ടും പിന്നിലല്ല. അച്ഛനെപ്പോലെതന്നെ മെയ്‍വഴക്കത്തോടും ചടുലതയോടും കൂടെ അനായാസമായി പ്രണവ് ആക്ഷൻ കൈകാര്യം ചെയ്യും. ഇപ്പോഴിതാ അച്ഛനെയും സഹോദരനെയും പോലെ താനും ആക്ഷനിൽ ഒട്ടും മോശമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് വിസ്മയ. 

വിസ്മയ തായ് ആയോധനകല  പരിശീലിക്കുന്നതിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. വിസ്മയയുടെ ഇൻസ്റ്റ​ഗ്രാം പേജിലാണ് വിഡിയോ വന്നത്. ഫിറ്റ്കോ എന്ന കേന്ദ്രത്തിലെ പരീശീലനത്തിന്റെ വിഡിയോയാണ് ഇവ. മുൻപും ആയോധനകലകൾ പരിശീലിക്കുന്നതിന്റെ വിഡിയോ വിസ്മയ ഇൻസ്റ്റ​ഗ്രാമിലൂടെ ഷെയർ ചെയ്തിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 

@fitkohthailand @tony_lionheartmuaythai

A post shared by Maya Mohanlal (@mayamohanlal) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com