ശില്‍പ ഷെട്ടിയും ഭര്‍ത്താവും പറ്റിച്ചു; പരാതിയുമായി യുവാവ് രംഗത്ത്

ഗോള്‍ഡ് സ്‌കീമിന്റെ പേരില്‍ പറ്റിച്ചു എന്നാണ് നിക്ഷേപകന്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്
ശില്‍പ ഷെട്ടിയും ഭര്‍ത്താവും പറ്റിച്ചു; പരാതിയുമായി യുവാവ് രംഗത്ത്

മുംബൈ; ബോളിവുഡ് നടി ശില്‍പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും വഞ്ചിച്ചെന്ന പരാതിയുമായി യുവാവ് രംഗത്ത്. ഗോള്‍ഡ് സ്‌കീമിന്റെ പേരില്‍ പറ്റിച്ചു എന്നാണ് നിക്ഷേപകന്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. എന്‍ആര്‍ഐ ആയ സച്ചിന്‍ ജോഷിയാണ് പരാതിയുമായി രംഗത്തെത്തിയത്. 

ശില്‍പ ഷെട്ടിയുടേയും രാജ് കുന്ദ്രയുടെയും ഉടമസ്ഥതയിലുള്ള ഗോള്‍ഡ് ട്രേഡിങ് കമ്പനിയായി സത്യുഗ് ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡിലൂടെ വഞ്ചിക്കപ്പെട്ടു എന്നാണ് ഖര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. അദ്ദേഹം നല്‍കിയ പരാതി അനുസരിച്ച് കമ്പനിയുടെ ഗോള്‍ഡ് സ്‌കീമിലൂടെ 2014 മാര്‍ച്ചില്‍ 18.58 ലക്ഷം രൂരയ്ക്ക് ഒരു കിലോ സ്വര്‍ണം വാങ്ങിയിരുന്നു. അഞ്ച് വര്‍ഷത്തെ പ്ലാനില്‍ ഡിസ്‌കൗണ്ട് റേറ്റില്‍ ഗോള്‍ഡ് കാര്‍ഡും കുറച്ചു സ്വര്‍ണം തിരികെ കിട്ടുമെന്നും വാഗ്ദാനം ചെയ്തിരുന്നു. 

2019 മാര്‍ച്ച് 25 ഓടെ ജോഷിയുടെ പ്ലാന്‍ അവസാനിച്ചു. ഗോള്‍ഡ് കാര്‍ഡ് എടുക്കാനും മറ്റും ശ്രമിച്ചപ്പോള്‍ ഈ കമ്പനി സ്ഥിതി ചെയ്യുന്ന ബാന്ദ്ര കുര്‍ല കോംപ്ലക്‌സ് അടച്ചുപൂട്ടിയതായിട്ടാണ് അറിയാന്‍ കഴിഞ്ഞതെന്നും പരാതിക്കാരന്‍ പറയുന്നു. 2016 മെയിലും നവംബര്‍ 2017 ലുമായി ശില്‍പയും രാജും കമ്പനിയുടെ സ്ഥാനങ്ങള്‍ ഒഴിഞ്ഞെന്നും അറിഞ്ഞു. വഞ്ചിക്കപ്പെടുകയാണെന്ന് മനസിലാക്കിയതോടെയാണ് പരാതി നല്‍കിയതെന്നും ജോഷി വ്യക്തമാക്കി. എന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com