കൊറോണ പേടി മാറ്റാന്‍ നൃത്തം; 'എക്ക് ദോ തീന്' ചുവടുവച്ച് ഗ്രീക്ക് യുവതി, വിഡിയോ 

കാതറിന കൊറോസിഡോ എന്ന ഗ്രീക്ക് യുവതിയാണ് സോഷ്യല്‍ മീഡിയയില്‍ താരം
കൊറോണ പേടി മാറ്റാന്‍ നൃത്തം; 'എക്ക് ദോ തീന്' ചുവടുവച്ച് ഗ്രീക്ക് യുവതി, വിഡിയോ 

ലോകമൊട്ടാകെ കൊറോണ വൈറസ് ഭീതിയില്‍ കഴിയുമ്പോള്‍ സ്വയം ഈ ഉത്കണ്ഠ മറികടക്കാന്‍ പല വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവരെ കാണാന്‍ കഴിയുന്നുണ്ട്. എന്നാലിപ്പോള്‍ ബോളിവുഡ് ഹിറ്റ് ഗാനത്തിന് ചുവടുവച്ച് കൊറോണ പേടിയില്‍ നിന്ന് മുക്തി കണ്ടെത്താന്‍ ശ്രമിക്കുന്ന കാതറിന കൊറോസിഡോ എന്ന ഗ്രീക്ക് യുവതിയാണ് സോഷ്യല്‍ മീഡിയയില്‍ താരം. നൃത്തം ചെയ്യാന്‍ കണ്ടുപിടിച്ച പാട്ടും കാതറിനയുടെ ചുവടകളുമെല്ലാം അഭിനന്ദനം നേടുകയാണ്. 

മാധുരി ദീക്ഷിത്തിന്റെ 'എക്ക് ദോ തീന്‍' എന്ന ഹിറ്റ് ഗാനത്തിനാണ് കാതറിന
ചുവടുവച്ചിരിക്കുന്നത്. കാതറിനയുടെ സഹപ്രവര്‍ത്തകയാണ് വിഡിയോ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. ലോകം മുഴുവന്‍ കൊറോണ പേടിയില്‍ ആയിരിക്കുമ്പോള്‍ ആ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ നൃത്തം ചെയ്യുന്ന കാതറിന എന്ന് കുറിച്ചാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. കാതറിന നടി മാധുരി ദീക്ഷിത്തിന്റെ ആരാധികയാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. 

2600ലധികം ലൈക്കും 800ന് മുകളില്‍ റീട്വീറ്റും നേടിയ വിഡിയോയ്ക്ക് ലഭിക്കുന്ന അഭിനന്ദന കമന്റുകളും നിരവധിയാണ്. കാതറിന ഒരു സൂപ്പര്‍ സ്റ്റാര്‍ ആണെന്നു പറയുന്ന കമന്റുകള്‍ അവര്‍ മാധുരിയുടെ കൂടുതല്‍ ഗാനങ്ങള്‍ക്ക് ചുവടുവയ്ക്കണം എന്ന ആവശ്യവും ഉന്നയിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com