എല്ലാം മറന്ന് ചിരിച്ച് അവര്‍ നാലുപേര്‍; ക്ലാസ്‌മേറ്റ്‌സ് ചങ്ങാതിമാര്‍ ലോക്ക്ഡൗണ്‍ കാലത്ത് ഒന്നിച്ചെത്തിയത് ഇങ്ങനെ, ചിത്രങ്ങള്‍ 

കൊറോണ പ്രമാണിച്ച് ക്വാറന്റൈനില്‍ ആയിരിക്കുമ്പോഴും സൗഹൃദനിമിഷങ്ങള്‍ക്ക് ഇവര്‍ കുറവൊന്നും വരുത്തുന്നില്ല
എല്ലാം മറന്ന് ചിരിച്ച് അവര്‍ നാലുപേര്‍; ക്ലാസ്‌മേറ്റ്‌സ് ചങ്ങാതിമാര്‍ ലോക്ക്ഡൗണ്‍ കാലത്ത് ഒന്നിച്ചെത്തിയത് ഇങ്ങനെ, ചിത്രങ്ങള്‍ 

ലയാള സിനിമാപ്രേമികള്‍ എക്കാലത്തും ഓര്‍ത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സ്. പൃഥ്വിരാജും കാവ്യ മാധവനും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ ജയസൂര്യ, ഇന്ദ്രജിത്ത്, നരേന്‍, രാധിക എന്നിങ്ങനെ താരങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. സിനിമയില്‍ കണ്ട സൗഹൃദം ജീവിതത്തിലും തുടര്‍ന്നുപോരുന്നവരാണ് ഇവര്‍. 

തങ്ങള്‍ക്കിടയിലെ സുഹൃദ്ബന്ധത്തെക്കുറിച്ച് പൃഥ്വിയും ജയസൂര്യയും ഇന്ദ്രജിത്തുമൊക്കെ വാചാലരാകാറുമുണ്ട്. ഇപ്പോഴിതാ കൊറോണ പ്രമാണിച്ച് ക്വാറന്റൈനില്‍ ആയിരിക്കുമ്പോഴും സൗഹൃദനിമിഷങ്ങള്‍ക്ക് ഇവര്‍ കുറവൊന്നും വരുത്തുന്നില്ല. നാല് പേരും ഒന്നിച്ച് നടത്തിയ വിഡിയോ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ വൈറലാകുന്നത്. 

ക്വാറന്റൈന്‍ ദിനങ്ങളില്‍ ഇന്ദ്രജിത്തും ജയസൂര്യയുമൊക്കെ വീട്ടില്‍ തന്നെയാണെങ്കില്‍ പൃഥ്വിരാജ് തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ജോര്‍ദ്ദാനിലാണ്. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ഏറെ ചര്‍ച്ചയാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പ്രത്യേക അനുമതി വാങ്ങി തുടരുകയാണ്. എന്തുതന്നെയായാലും ക്യമറയ്ക്ക് മുന്നിലും പിന്നിലും സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഉറ്റ ചങ്ങാതിമാരെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com