'അവ​ഗണനയ്ക്കും വിമർശനങ്ങൾക്കുമിടയിൽ പറയാനുള്ളത് അച്ഛൻ പരസ്യമായി പറയും'; സുരേഷ് ​ഗോപിക്ക് കയ്യടിച്ച് ​ഗോകുൽ

പറയാനുള്ളതെല്ലാം അച്ഛൻ പരസ്യമായി തുറന്നു പറയുന്നതു കേൾക്കുമ്പോൾ മനസു നിറയുന്നു എന്നാണ് ​ഗോകുൽ ഫേയ്സ്ബുക്കിൽ കുറിച്ചത്
'അവ​ഗണനയ്ക്കും വിമർശനങ്ങൾക്കുമിടയിൽ പറയാനുള്ളത് അച്ഛൻ പരസ്യമായി പറയും'; സുരേഷ് ​ഗോപിക്ക് കയ്യടിച്ച് ​ഗോകുൽ

ടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ​ഗോപിയുടെ ഏറ്റവും വലിയ ഫാൻ അദ്ദേഹത്തിന്റെ മകൻ ​ഗോകുൽ സുരേഷാണ്. അച്ഛന്റെ പ്രവർത്തനങ്ങൾക്ക് കയ്യടിയുമായി എന്നും ​ഗോകുൽ രം​ഗത്തെത്താറുണ്ട്. ലോക്ക്ഡൗൺ ലംഘിച്ചവർക്കെതിരെയുള്ള പൊലീസ് നടപടിയെ സുരേഷ് ​ഗോപി പ്രശംസിച്ചിരുന്നു. അച്ഛന്റെ ഈ നടപടിയെ പ്രകീർത്തിച്ച് രം​ഗത്തെത്തുകയാണ് ​ഗോകുൽ. 

പറയാനുള്ളതെല്ലാം അച്ഛൻ പരസ്യമായി തുറന്നു പറയുന്നതു കേൾക്കുമ്പോൾ മനസു നിറയുന്നു എന്നാണ് ​ഗോകുൽ ഫേയ്സ്ബുക്കിൽ കുറിച്ചത്. "പ്രതിസന്ധികളുടെ ഈ സമയത്ത്, അച്ഛൻ ഇപ്പോൾ ചെയ്യുന്നതും ഇതുവരെ ചെയ്തിട്ടുള്ളതുമായ കാര്യങ്ങൾ പലരും മനഃപൂർവം അവഗണിക്കുകയും വിമർശിക്കുകയും ചെയ്യുമ്പോഴും, പറയാനുള്ളത് പരസ്യമായി തന്നെ അച്ഛൻ പറയുന്നത് കാണുമ്പോൾ മനസു നിറയുന്നു. ഇനിയും കൂടുതൽ കരുത്തുണ്ടാകട്ടെ അച്ഛാ!"- ​ഗോകുൽ കുറിച്ചു. 

സുരേഷ് ​ഗോപിയുടെ പുതിയ ചിത്രം കാവലിലെ മാസ് ചിത്രത്തിനൊപ്പമാണ് മകൻ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചില സമയങ്ങളിൽ നല്ല കാര്യങ്ങൾ തകർന്നു പോകുന്നത് കൂടുതൽ നല്ല കാര്യങ്ങൾ വന്നു ചേരാനാണെന്ന മെർലിൻ മൺറോയുടെ വരികളും താരം കുറിച്ചിട്ടുണ്ട്. പറഞ്ഞാൽ ഇനുസരിക്കാതെ പുറത്തിറങ്ങുന്നവരെ തല്ലി നന്നാക്കണം എന്നാണ് സുരേഷ് ​ഗോപി പറഞ്ഞത്. ഇത് വാർത്തകളിൽ നിറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com