അവസാന പിറന്നാളിന് നിത്യയൗവ്വനം ആശംസിച്ചു, ഇനി അച്ഛന് പ്രായമേറില്ല; കുറിപ്പുമായി സൗഭാ​ഗ്യ

അവസാന ജന്മദിനത്തിൽ അച്ഛനോട്  പറഞ്ഞ വാക്കുകൾ ഓർത്തുകൊണ്ടാണ് താരം ഹൃദയസ്പർശിയായ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്
അവസാന പിറന്നാളിന് നിത്യയൗവ്വനം ആശംസിച്ചു, ഇനി അച്ഛന് പ്രായമേറില്ല; കുറിപ്പുമായി സൗഭാ​ഗ്യ

വിടപറഞ്ഞ അച്ഛന് പിറന്നാൾ ആശംസകൾ അറിയിച്ച് നർത്തകിയും ടിക് ടോക്ക് താരവുമായ സൗഭാ​ഗ്യ വെങ്കിടേഷ്. അവസാന ജന്മദിനത്തിൽ അച്ഛനോട്  പറഞ്ഞ വാക്കുകൾ ഓർത്തുകൊണ്ടാണ് താരം ഹൃദയസ്പർശിയായ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അച്ഛൻ മരിക്കുന്നതിന് മുൻപുള്ള ജന്മദിനത്തിൽ നിത്യയൗവ്വനത്തോടെ  ഇരിക്കാനാണ് സൗഭാ​ഗ്യ ആശംസിച്ചത്. ഇനി അച്ഛന് പ്രായമേറില്ല എന്നാണ് കുറിച്ചത്. 

"മെയ് 8 എന്റെ രാജാവ് അവന്റെ രാജകുമാരിക്കായി ജനിച്ച ദിവസം. അദ്ദേഹത്തിന്റെ അവസാന ജന്മദിനത്തിന് ഞാൻ ആശംസയായി പറഞ്ഞു, എന്നെന്നും നിത്യയൗവ്വനത്തോടെ ഇരിക്കൂ അച്ഛാ എന്ന്..അതേ..അദ്ദേഹത്തിന് ഇനി പ്രായമേറില്ല.." സൗഭാ​ഗ്യ കുറിച്ചു. ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് നടി താര കല്യാൺ പിറന്നാൾ ആശംസ അറിയിച്ചിരിക്കുന്നത്. 

2017 ജൂലൈ 30നാണ് നര്‍ത്തകനും ടെലിവിഷൻ അവതാരകനുമായ രാജാറാം മരിക്കുന്നത്.  പനി ബാധിക്കുകയും പിന്നീട് ആന്തരികാവയവങ്ങൾ ഇൻഫെക്ഷൻ ബാധിക്കുകയുമായിരുന്നു. ഏതാണ്ട് ഒന്‍പത് ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് അദ്ദേഹം വിടപറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com