'ഈ രണ്ടു ലഹരികളിൽ നിന്നും മുക്തനാകാൻ എന്നെ സഹായിക്കുക'; പരിഭവങ്ങൾക്ക് മറുപടിയുമായി ശ്രീകുമാരൻ തമ്പി 

വ്യക്തിപരമായ കാരണങ്ങളാൽ മെസഞ്ചറിലും സജീവമല്ലെന്ന് അറിയിച്ചിരിക്കുകയാണ് അദ്ദേഹം
'ഈ രണ്ടു ലഹരികളിൽ നിന്നും മുക്തനാകാൻ എന്നെ സഹായിക്കുക'; പരിഭവങ്ങൾക്ക് മറുപടിയുമായി ശ്രീകുമാരൻ തമ്പി 

വാട്ട്സ് ആപ്പ് , മെസെഞ്ചർ എന്നിവയുടെ ഉപയോ​ഗം നിർത്തിയെന്ന് ഗാനരചയിതാവും സംഗീതസംവിധായകനുമായ ശ്രീകുമാരൻ തമ്പി. സാഹിത്യ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിനാൽ  വാട്ട്സ് ആപ്പ് ഉപേക്ഷിച്ചെന്നും വ്യക്തിപരമായ കാരണങ്ങളാൽ മെസഞ്ചറിലും സജീവമല്ലെന്ന് അറിയിച്ചിരിക്കുകയാണ് അദ്ദേഹം. മെസ്സേജ് അയച്ച് മറുപടി കിട്ടാതെ പരിഭവം പ്രകടിപ്പിക്കുന്നവർക്കുള്ള മറുപടിയായാണ് പോസ്റ്റ് കുറിച്ചിരിക്കുന്നത്. 

പോസ്റ്റിന്റെ പൂർണരൂപം

വളരെ മുമ്പു തന്നെ ഞാൻ എന്റെ "വാട്സ്ആപ്" അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തു ...എന്റെ സാഹിത്യ പ്രവർത്തനങ്ങളെ അത് തടസ്സപ്പെടുത്തുന്നു എന്ന തിരിച്ചറിവാണ് അതിനു കാരണം. കൂടുതൽ അടുത്തുകഴിയുമ്പോൾ അത് ഒരു ലഹരിയായിമാറും .... വ്യക്തിപരമായ കാരണങ്ങളാൽ കുറച്ചു കാലത്തേക്ക് "മെസ്സഞ്ചറിലും" ഞാൻ പ്രവേശിക്കുന്നില്ല. ..പലരും എനിക്ക് മെസ്സേജ് അയച്ച് മറുപടി കിട്ടാതെ പരിഭവം പ്രകടിപ്പിക്കുന്നതു കൊണ്ടാണ് ഈ പോസ്റ്റ് ഇടുന്നത്......ഈ രണ്ടു ലഹരികളിൽ നിന്നും മുക്തനാകാൻ എന്നെ സഹായിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com