ആരാധകരെ ഓൺലൈനായി ഡാൻസ് പഠിപ്പിച്ചു; പ്രതിഫലമായി കിട്ടിയ 5 കോടി കൊവിഡ് ബാധിതർക്ക് നൽകി ‌ഉർവശി

ആരാധകരെ ഓൺലൈനായി ഡാൻസ് പഠിപ്പിച്ചു; പ്രതിഫലമായി കിട്ടിയ 5 കോടി കൊവിഡ് ബാധിതർക്ക് നൽകി ‌ഉർവശി

ലോക്ക്ഡൗണിനിടെ സോഷ്യൽ മീഡിയയിലൂടെ നേടിയ പണമാണ് താരം സംഭാവനയായി നൽകിയത്

കൊറോണ പ്രതിരോധ പ്രവർത്തർത്തനങ്ങൾക്കായി ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന ചെയ്ത് ബോളിവുഡ് സുന്ദരി ഉർവശി റൗടേല. ലോക്ക്ഡൗണിനിടെ സോഷ്യൽ മീഡിയയിലൂടെ നേടിയ പണമാണ് താരം സംഭാവനയായി നൽകിയത്. 

ലോക്ക്ഡൗണിനെ തുടർന്ന് വീട്ടിലിരിക്കുന്നവർക്കായി ഓൺലൈനിലൂടെ ഡാൻസ് ക്ലാസ് നൽകിയിരുന്നു. വണ്ണം കുറയ്ക്കാനും ഡാൻസ് പഠിക്കാനും ആ​ഗ്രഹിക്കുന്നവർക്കും സൗജന്യമായിട്ടാണ് ക്ലാസ് നൽകിയത്. സുംബ, ടബട, ലാറ്റിൻ ഡാൻസ് എന്നിവയാണ് താരം ആരാധകരെ പഠിപ്പിച്ചത്. ടിക്ടോക്കിലൂടെ നടത്തിയ ഡാൻസ് മാസ്റ്റർ ക്ലാസ് 1.8 കോടി ആളുകളാണ് കണ്ടത്. ഇതിലൂടെ നേടിയ അഞ്ച് കോടി രൂപ പ്രതിഫലമാണ് താരം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com