'കാൽ അനക്കാനാവാതെ താഴെ കിടക്കുകയായിരുന്നു പൃഥ്വി, ഞങ്ങളെല്ലാവരും ചേർന്ന് എടുത്തുയർത്തി'; ഷൂട്ടിനിടെയുണ്ടായ അപകടം

മേക്കപ്പ് മാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചുണ്ടായ അപകടത്തെക്കുറിച്ച് പറഞ്ഞാണ് പൃഥ്വിരാജിനെക്കുറിച്ച് വാചാലനായത്
'കാൽ അനക്കാനാവാതെ താഴെ കിടക്കുകയായിരുന്നു പൃഥ്വി, ഞങ്ങളെല്ലാവരും ചേർന്ന് എടുത്തുയർത്തി'; ഷൂട്ടിനിടെയുണ്ടായ അപകടം

ഒരു കാലത്ത് വിവാദങ്ങളിൽ നിറഞ്ഞു നിന്നിരുന്ന നടനാണ് പൃഥ്വിരാജ്. നിഷേധിയെന്നും മുൻകോപിയെന്നുമുള്ള നിരവധി പേരുകളും താരത്തിന് ചാർത്തിക്കിട്ടിയിട്ടുണ്ട്. എന്നാൽ അതൊന്നുമല്ല നല്ലൊരു മനുഷ്യനാണ് പൃഥ്വിരാജ് എന്നാണ് നിർമാതാവ് രജപുത്ര രഞ്ജിത്ത് പറയുന്നത്. മേക്കപ്പ് മാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചുണ്ടായ അപകടത്തെക്കുറിച്ച് പറഞ്ഞാണ് പൃഥ്വിരാജിനെക്കുറിച്ച് വാചാലനായത്. ജയറാം നായകനായി എത്തിയ ചിത്രത്തിൽ അതിഥി താരമായിട്ടാണ് പൃഥ്വിരാജ് എത്തിയത്.

 റാമോജി റാവു ഫിലിം സിറ്റിയിൽ രാത്രിയിലാണ് ഷൂട്ട് നടന്നത്. നായികയ്ക്കൊപ്പം ഡാൻസ് കളിക്കുന്നതിനിടെ പൃഥ്വിരാജ് സ്റ്റേജിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. കാൽ ഒട്ടും അനക്കാൻ കഴിയാത്ത രീതിയിൽ താഴെ കിടക്കുകയായിരുന്നെന്നും ഞങ്ങളെല്ലാവരും ചേർന്ന് എടുത്തുയർത്തുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തെ തുടർന്ന് ഷൂട്ടിങ് നിർത്താമെന്ന പറഞ്ഞെഞ്ഞെങ്കിലും പൃഥ്വി സമ്മതിച്ചില്ല.  കുറച്ചു പോർഷൻ കൂടിയല്ലേ ഉള്ളൂ ചേട്ടാ, അതുകൂടി കഴിഞ്ഞാൽ തീരുമല്ലോ എന്നായിരുന്നു പൃഥ്വി പറഞ്ഞത്. റിസ്ക് ആണെന്ന് ഞങ്ങളെല്ലാവരും പറഞ്ഞിട്ടും പൃഥ്വി കേട്ടില്ലെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു. 

‘ആ സീൻ കൂടി കഴിഞ്ഞാൽ രാജുവിന്റെ ഭാഗം പൂർത്തിയാകുകയായിരുന്നു. പിന്നീട് അദ്ദേഹത്തിനു ഡേറ്റുമില്ല. ഷൂട്ട് അതുമതിയെന്ന് ഞങ്ങൾ നിര്‍ബന്ധിച്ചു. അപ്പോൾ രാജു പറഞ്ഞത് ഇങ്ങനെ, ‘ഒരു കാരണവശാലും നാളെ എനിക്ക് അഭിനയിക്കാൻ പറ്റിയെന്നു വരില്ല, ചിലപ്പോൾ കുറച്ചു ദിവസത്തേക്ക് തന്നെ അഭിനയിക്കാൻ പറ്റില്ല. കാല് റെഡിയാവാൻ സമയം എടുക്കും. സാരമില്ല, നമുക്ക് ഇപ്പോൾ തന്നെ എടുക്കാം, എന്നായിരുന്നു പൃഥ്വിയുടെ നിലപാട്. അങ്ങനെ പൂർത്തിയാക്കിയ രംഗമാണത്.പിറ്റേദിവസം പൃഥ്വിയുടെ കാലിനു നീരു വന്നു, കുറച്ചു ദിവസം കാൽ അനക്കാൻ പറ്റാതെയായി. ഭാഗ്യത്തിന് പൊട്ടലുണ്ടായില്ല. ഒരു ആർട്ടിസ്റ്റ് എന്ന രീതിയിൽ, ചെറിയ കാര്യങ്ങൾ പോലും ഒരു സിനിമയ്ക്ക് എത്രത്തോളം നഷ്ടം വരുത്തും എന്നറിയുന്ന ഒരാളാണ് പൃഥ്വിരാജ്’

ചെറുപ്പക്കാർ പൃഥ്വിരാജിനെ കണ്ടു പഠിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. നിർമാതാവിനോട് അത്രയും നീതി പുലർത്തുന്ന ഒരു നടനും സെൻസും സ്നേഹവുമുള്ള ചെറുപ്പക്കാരനും കൂടിയാണ് പൃഥ്വിരാജെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിഷേധിയാണ്, മുൻകോപിയാണ് എന്നൊക്കെ പലരും പറയുമെങ്കിലും പൃഥ്വിരാജ് നല്ലൊരു മനുഷ്യനാണെന്നാണ് താൻ പറയുക എന്നും അദ്ദേഹം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com