80 കിലോ തോളിലെടുത്ത് ദിഷ പഠാനി; ബാര്‍ബെല്‍ സ്‌ക്വാട്ട്‌സ് ചെയ്ത് നടി, വിഡിയോ

കാലുകള്‍ക്ക് കൂടുതല്‍ ബലം നല്‍കാനും പേശികളെ ശക്തിപ്പെടുത്താനും സഹായിക്കുന്ന വര്‍ക്കൗട്ടാണ് ബാര്‍ബെല്‍ സ്‌ക്വാട്ട്‌സ്
80 കിലോ തോളിലെടുത്ത് ദിഷ പഠാനി; ബാര്‍ബെല്‍ സ്‌ക്വാട്ട്‌സ് ചെയ്ത് നടി, വിഡിയോ

ഫിറ്റ്‌നസ്സിന് ഏറെ പ്രാധാന്യം നല്‍കുന്ന ബോളിവുഡ് നടിമാരില്‍ ഒരാളാണ് ദിഷ പഠാനി. സ്ഥിരമായി തന്റെ വര്‍ക്കൗട്ട് രീതികള്‍ ആരാധകരുമായി പങ്കുവയ്ക്കുന്ന പതിവും നടിക്കുണ്ട. ഇത്തരത്തില്‍ ദിഷയുടെ ഇഷ്ട വര്‍ക്കൗട്ടുകളില്‍ ഒന്നാണ് ബാര്‍ബെല്‍ സ്‌ക്വാട്ട്‌സ്. 

കൂടുതല്‍ ഭാരം കയറ്റിയാണ് ബാര്‍ബെല്‍ സ്‌ക്വാട്ട്‌സില്‍ ദിഷ സന്തോഷം കണ്ടെത്തുന്നത്. ഇത്തരത്തില്‍ ഒരു വിഡിയോയാണ് നടി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ജിമ്മില്‍ നിന്നുള്ള വിഡിയോയാണിത്. പേഴ്‌സണല്‍ ട്രെയിനറോടൊപ്പമാണ് ദിഷ വര്‍ക്കൗട്ട് ചെയ്യുന്നത്. 

കാലുകള്‍ക്ക് കൂടുതല്‍ ബലം നല്‍കാനും പേശികളെ ശക്തിപ്പെടുത്താനും സഹായിക്കുന്ന വര്‍ക്കൗട്ടാണ് ബാര്‍ബെല്‍ സ്‌ക്വാട്ട്‌സ്. ഈ വ്യായാമം ചെയ്യുമ്പോള്‍ ശരീരഭാരം കുറയുകയും ചെയ്യും. ആദ്യം 75 കിലോയും പിന്നീട് 80 കിലോയും പൊക്കുന്ന വിഡിയോകളാണ് ഇപ്പോള്‍ ദിഷ പങ്കുവച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com