ഗൗതമിനോട് ചേർന്ന് കാജൽ; ഭാവി വരനൊപ്പമുള്ള ആദ്യ ചിത്രം; വൈറൽ

ഗൗതമിനോട് ചേർന്ന് കാജൽ; ഭാവി വരനൊപ്പമുള്ള ആദ്യ ചിത്രം; വൈറൽ

ആരാധകർക്ക് ദസറ ആശംസകൾ നേർന്നുകൊണ്ട്  ഇൻസ്റ്റ​ഗ്രാമിലൂടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്

ദിവസങ്ങൾക്ക് മുൻപാണ് തെന്നിന്ത്യൻ താരസുന്ദരി കാജൽ അ​ഗർവാൾ ആരാധകരോട് തന്റെ വിവാഹവാർത്ത പങ്കുവെച്ചത്. മുംബൈ സ്വദേശിയായ വ്യവസായി ​ഗൗതം കിച്ലുവിനെയാണ് താരം വിവാഹം കഴിക്കുന്നത്. ഇപ്പോൾ ആ​ദ്യമായി തന്റെ പ്രിയതമനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് കാജൽ. 

ആരാധകർക്ക് ദസറ ആശംസകൾ നേർന്നുകൊണ്ട്  ഇൻസ്റ്റ​ഗ്രാമിലൂടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. നീല പലാസോ ചുരിദാറിൽ സുന്ദരിയാണ് താരം. എന്തായാലും ആരാധകരുടെ മനസു കീഴടക്കുകയാണ് ചിത്രം. സൂപ്പർ ജോഡികളാണെന്നാണ് ആരാധകരുടെ കമന്റ്. വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഫോട്ടോ എത്തിയത്. 

 
 
 
 
 
 
 
 
 
 
 
 
 

Happy Dussehra from us to you ! @kitchlug #kajgautkitched

A post shared by Kajal Aggarwal (@kajalaggarwalofficial) on

ഒക്ടോബർ 30നാണ് ഇരുവരുടെയും വിവാഹം. വിവാഹനിശ്ചയത്തിലെ മോതിരത്തിന്റെ ചിത്രവും കഴിഞ്ഞ ദിവസം നടി പങ്കുവച്ചിരുന്നു. സ്കൂൾ കാലഘട്ടം മുതൽ അടുത്തറിയുന്നയാളെയാണ് കാജൽ ജീവിത പങ്കാളിയാക്കുന്നത്. അടുത്ത ബന്ധുക്കള്‍ മാത്രമടങ്ങിയ ചെറിയ ചടങ്ങിൽ വച്ചാകും വിവാഹമെന്ന് നടി പറയുന്നു. വിവാഹശേഷവും സിനിമയിൽ തുടർന്ന് അഭിനയിക്കുമെന്നും പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാർഥനയും അനുഗ്രഹവും വേണമെന്നും നടി പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തുവന്ന താരത്തിന്റെ ബാച്ചലറേറ്റ് പാർട്ടിയുടെ ചിത്രവും വൈറലായിരുന്നു. 
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nisha Aggarwal (@nishaaggarwal) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com