ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കേരള രാജ്യാന്തര ചലച്ചിത്ര മേള ഡിസംബർ 10 മുതൽ 17 വരെ, തിരുവനന്തപുരം വേദിയാകും

നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും മേളയുടെ നടത്തിപ്പ്

തിരുവനന്തപുരം; 26ാം കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) ഡിസംബർ 10 മുതൽ 17 വരെ. സ്ഥിരം വേദിയായ തിരുവനന്തപുരത്ത് മാത്രമായാണ് മേള നടക്കുക. നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും മേളയുടെ നടത്തിപ്പ്. മേളയിലേക്കുള്ള എൻട്രികൾ ക്ഷണിച്ചു. 

www.iffk.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായിട്ടാണ് എൻട്രികൾ സമര്‍പ്പിക്കേണ്ടത്. അന്താരാഷ്ട്ര മത്സര വിഭാഗം ഇന്ത്യന്‍ സിനിമ, മലയാള സിനിമ, ലോക സിനിമ എന്നീ വിഭാഗങ്ങളിലേയ്ക്കാണ് സിനിമകള്‍ സമര്‍പ്പിക്കാവുന്നത്. ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് മത്സരവിഭാഗത്തിലേയ്ക്ക് പരിഗണിക്കുകയെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു. സെപ്റ്റംബര്‍ 10 ആണ് അവസാന തിയതി. 

കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം നാല് മേഖലകളിലായാണ് ചലച്ചിത്ര മേള നടന്നത്. തിരുവനന്തപുരത്തിന് പുറമെ, കൊച്ചി, പാലക്കാട്, തലശ്ശേരി എന്നിവയായിരുന്നു വേദികൾ. ഇത് വലിയ ചർച്ചകൾക്കും വഴിവെച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com