സേതുരാമയ്യർക്കൊപ്പം ഇത്തവണയും വിക്രം ഉണ്ടാകും; സിബിഐ 5ൽ ജ​ഗതി ശ്രീകുമാർ; ഷൂട്ടിങ് താരത്തിന്റെ വീട്ടിൽവച്ച്

മമ്മൂട്ടിയുടെ നിർബന്ധ പ്രകാരമാണ് ജ​ഗതിയെ സിനിമയുടെ ഭാ​ഗമാക്കുന്നത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

മ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമാണ് സേതുരാമയ്യർ സിബിഐ. സിബിഐ‌ സീരീസിലെ അഞ്ചാം ഭാ​ഗത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ഇപ്പോൾ മലയാളി പ്രേക്ഷകരെ ആവേശത്തിലാക്കിക്കൊണ്ട് ഒരു സന്തോഷവാർത്ത എത്തുകയാണ്. മലയാളത്തിന്റെ പ്രിയ നടൻ ജ​ഗതി ശ്രീകുമാറും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടിയുടെ നിർബന്ധ പ്രകാരമാണ് ജ​ഗതിയെ സിനിമയുടെ ഭാ​ഗമാക്കുന്നത്. 

കയ്യടി നേടിയ സിബിഐ വിക്രം

ആദ്യ ഭാ​ഗം മുതൽ തന്നെ ജ​ഗതി സിബിഐ കഥയുടെ ഭാ​ഗമാണ്. സേ​തു​രാ​മ​യ്യ​രു​ടെ​ ​അ​സി​സ്റ്റ​ന്റാ​യ​ ​വി​ക്രം​ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ഹാസ്യത്തിനൊപ്പം ആക്ഷനും പ്രധാന്യം നൽകിക്കൊണ്ടുള്ള ഈ കഥാപാത്രത്തെ ജ​ഗ​തി​യു​ടെ​ ​ക​രി​യ​റി​ലെ​ ​ഏ​റ്റ​വും​ ​ശ്ര​ദ്ധേ​യ​ വേഷങ്ങളിലൊന്നായാണ് കണക്കാക്കുന്നത്. ജ​ഗതിയുടെ കഥാപാത്രത്തെ എന്നും ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. അതിനാൽ സിബിഐ​യു​ടെ​ ​പു​തി​യ​ ​ഭാ​ഗ​ത്തി​ലും​ ​ജ​ഗ​തി​യു​ടെ​ ​സാ​ന്നി​ദ്ധ്യ​മു​ണ്ടാ​ക​ണ​മെ​ന്ന​ത് ​മ​മ്മൂ​ട്ടി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ​ ​നി​ർ​ബ​ന്ധമായിരുന്നു. 

അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ജ​ഗ​തി​യു​ടെ​ ​കു​ടും​ബ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​തും​ ​ജ​ഗ​തി​യെ​ ​സി.​ബി.​ഐ​ 5​ൽ​ ​അ​ഭി​ന​യി​പ്പി​ക്കാ​നു​ള്ള​ ​അ​നു​വാ​ദം​ ​വാ​ങ്ങി​. ജ​ഗ​തി​ ​ശ്രീ​കു​മാ​റി​ന്റെ​ ​ആ​രോ​ഗ്യ​സ്ഥി​തി​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​സിബിഐ​ 5​ൽ​ ​അ​ദ്ദേ​ഹം​ ​അ​ഭി​ന​യി​ക്കു​ന്ന​ ​രം​ഗ​ങ്ങ​ൾ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​പേ​യാ​ടു​ള്ള​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വ​സ​തി​യി​ൽ​ത്ത​ന്നെ​ ​ചി​ത്രീ​ക​രി​ക്കാ​നാ​ണ് ​തീ​രു​മാ​നം. 2012​ ​ൽ​ ​ന​ട​ന്ന​ ​ഒ​രു​ ​വാ​ഹ​നാ​പ​ക​ട​ത്തി​ൽ​ ​ഗു​രു​ത​ര​മാ​യ​ ​പ​രി​ക്കേ​റ്റ​തി​നെ​ ​തു​ട​ർ​ന്നാണ് ജ​ഗതി ​അ​ഭി​ന​യ​ ​രം​ഗ​ത്ത് ​നി​ന്നു​വി​ട്ടു​നി​ന്നത്. വർഷങ്ങൾക്ക് ശേഷം ​ക​ഴി​ഞ്ഞ​വ​ർ​ഷം​ ​ഒ​രു​ ​പ​ര​സ്യ​ചി​ത്ര​ത്തി​ലും​ ​സി​നി​മ​യി​ലും​ ​അ​ഭി​ന​യി​ച്ചിരുന്നു.​ ​ഈ ചിത്രം റിലീസ് ചെയ്തിട്ടില്ല. 

1988 ൽ തുടങ്ങിയ സിബിഐ കഥ 

എ​റ​ണാ​കു​ള​ത്ത് ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന ചിത്രത്തിൽ കഴിഞ്ഞ ദിവമാണ് മമ്മൂട്ടി ജോയിൻ ചെയ്തത്. ആശാ ശരത്താണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. 1988ലാണ് മമ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങിയത്. പിന്നീട്  ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുമെത്തുമ്പോൾ പല മാറ്റങ്ങളും ചിത്രത്തിനുണ്ട്. മമ്മൂട്ടിക്കൊപ്പം വനിതാ അന്വേഷണ ഉദ്യോഗസ്ഥരാണ് അഞ്ചാം ഭാ​ഗത്തിലെന്നാണ് റിപ്പോർട്ടുകൾ. മുകേഷ്, രൺജി പണിക്കർ, സൗബിൻ ഷാഹിർ, സായ് കുമാർ എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com