'മാധവൻ മയക്കുമരുന്നിനും മദ്യത്തിനും അടിമ, കരിയർ തകർത്തു'; ആരോപണത്തിന് മറുപടിയുമായി താരം

ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് താരം തന്നെ മറുപടിയുമായി രം​ഗത്തെത്തിയത്
മാധവൻ/ ഫേയ്സ്ബുക്ക്
മാധവൻ/ ഫേയ്സ്ബുക്ക്

ന്നെ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കാൻ ശ്രമിച്ച ആൾക്ക് മറുപടിയുമായി മാധവൻ. താരം മദ്യപാനത്തിനും മയക്കുമരുന്നിനും അടിമയായിരുന്നെന്നും അതാണ് കരിയർ തകർത്തത് എന്നുമായിരുന്നു ഇയാളുടെ ആരോപണം. ഈ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് താരം തന്നെ മറുപടിയുമായി രം​ഗത്തെത്തിയത്. 

മാഡിയുടെ ആരാധകനായിരുന്നു ഞാന്‍. എന്നാല്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി അദ്ദേഹം സ്വന്തം കരിയര്‍ തകര്‍ത്തത് തികച്ചും ഹൃദയഭേദകമാണ്‌. ബോളിവുഡില്‍ എത്തിയതിന് ശേഷമാണ് മാധവന്‍ നശിച്ചത് എന്നായിരുന്നു 'ആരാധകന്റെ കണ്ടെത്തൽ'. ഈ ട്വീറ്റ് വ്യാപകമായി റീട്വീറ്റ് ചെയ്യപ്പെടുകയും വലിയ ചർച്ചകൾക്ക് കാരണമാവുകയും ചെയ്തു. അതോടെയാണ് താരത്തിന്റെ മറുപടി എത്തിയത്. 

ഓ.. ഇതാണോ നിങ്ങളുടെ രോഗനിര്‍ണ്ണയം? എനിക്ക് നിങ്ങള്‍ രോഗികളുടെ കാര്യം ആലോചിച്ച് വിഷമം തോന്നുന്നു. നിങ്ങള്‍ക്കാണ് ഒരു ഡോക്ടറെ കാണേണ്ടതിന്റെ ആവശ്യമെന്ന് തോന്നുന്നു- മാധവൻ കുറിച്ചു. തന്നെക്കുറിച്ചുള്ള ആരോപണത്തിന്റെ ട്വീറ്റ് ഷെയർ ചെയ്തുകൊണ്ടായിരുന്നു പ്രതികരണം. താരത്തിന് പിന്തുണയുമായി നിരവധി പേർ രം​ഗത്തെത്തി. ഒരു കാരണവുമില്ലാതെ ഇത്തരത്തിൽ വ്യക്തിഹത്യ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അതിന് പിന്നാലെ ആ അക്കൗണ്ടു  തന്നെ അപ്രത്യക്ഷമായി. 

മാധവന്റെ പുതിയ ചിത്രം മാര ഓൺലൈനിലൂടെ റിലീസിന് ഒരുങ്ങുകയാണ്. ആമസോൺ പ്രൈമിലൂടെ ജനുവരി എട്ടിനാണ് ചിത്രം ആരാധകരിലേക്ക് എത്തുന്നത്. ദുൽഖർ സൽമാനും പാർവതിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ മാർട്ടിൻ പ്രക്കാട്ടിന്റെ ചാർളിയുടെ റീമേക്കാണ് ചിത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com