വാക്സിൻ സ്വീകരിക്കുന്ന ചാരുഹാസനും കോമളവും/ ഇൻസ്റ്റ​ഗ്രാം
വാക്സിൻ സ്വീകരിക്കുന്ന ചാരുഹാസനും കോമളവും/ ഇൻസ്റ്റ​ഗ്രാം

'അച്ഛന് 91, അമ്മയ്ക്ക് 87, അവർ വാക്സിനെടുത്തു, നിങ്ങൾ പേടിച്ചു നിൽക്കുകയാണോ?'

പേടിച്ചിരിക്കരുതെന്നും ആരോ​ഗ്യകരമായ ലോകത്തിന് വേണ്ടി വാക്സിൻ സ്വീകരിക്കണമെന്നുമാണ് താരം കുറിക്കുന്നത്

പ്രായമായ അച്ഛനും അമ്മയുെ കോവിഡ് വാക്സിൻ എടുത്തു വിവരം ആരാധകരെ അറിയിച്ച് നടിയും സംവിധായകയുമായ സുഹാസിനി. അച്ഛനും അമ്മയും വാക്സിൻ സ്വീകരിക്കുന്നതിന്റെ ചിത്രത്തിനൊപ്പം ഇൻസ്റ്റ​ഗ്രാമിലൂടെയാണ് വിവരം അറിയിച്ചത്. പേടിച്ചിരിക്കരുതെന്നും ആരോ​ഗ്യകരമായ ലോകത്തിന് വേണ്ടി വാക്സിൻ സ്വീകരിക്കണമെന്നുമാണ് താരം കുറിക്കുന്നത്. 

അച്ഛന് 91, അമ്മയ‍്‍ക്ക് 87ഉം വയസായി. അവര്‍ വാക്സിൻ എടുത്തു, നിങ്ങള്‍ക്ക് മടിയോ പേടിയോ ഉണ്ടോ. അങ്ങനെ ആവരുത്. ആരോഗ്യകരമായ ലോകം ആഗ്രഹിക്കുന്ന ഒരാളാകുക നിങ്ങള്‍- സുഹാസിനി കുറിച്ചു. തമിഴകത്തെ പ്രമുഖ നടനായ ചാരുഹാസനാണ് സുഹാസിനിയുടെ അച്ഛൻ. കോമളമാണ് അമ്മ. പ്രായത്തെ മറികടന്ന് സിനിമയിലും കൃഷിയിലുമെല്ലാം സജീവമാണ് ഇരുവരും. 

അഭിനയവും സംവിധാനവുമായി മുന്നോട്ടു പോവുകയാണ് സുഹാസിനി. ഒടിടി റിലീസ് ചെയ്ത പുത്തം പുതു കാലൈയിൽ കോഫി എനിവൺ എന്ന ചിത്രം സുഹാസിന് ഒരുക്കിയിരുന്നു. ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയതും താരം തന്നെയാണ്. അമ്മ കമലയും ചിത്രത്തിൽ അഭിനയിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com