'എന്നെ ഒറ്റയ്ക്കാക്കുന്നതിനേക്കാള്‍ നല്ലത് കോവിഡ് വരുന്നതാണ് എന്നാണ് അവര്‍ പറഞ്ഞത്'; നീതു കപൂര്‍

കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് താരത്തെ ചണ്ഡീഗഡില്‍ നിന്ന് എയര്‍ ലിഫ്റ്റ് ചെയ്ത് മുംബൈയില്‍ എത്തിച്ചിരുന്നു
നീതു കപൂർ/ ഇൻസ്റ്റ​ഗ്രാം
നീതു കപൂർ/ ഇൻസ്റ്റ​ഗ്രാം

മാസങ്ങള്‍ക്ക് മുന്‍പാണ് ബോളിവുഡ് നടി നീതു കപൂര്‍ കോവിഡിനെ അതിജീവിച്ചത്. ജുഗ് ജുഗ് ജീയ എന്ന സിനിമയുടെ ഷൂട്ടിങ്ങിന് ഇടയിലാണ് താരം രോഗബാധിതയാകുന്നത്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് താരത്തെ ചണ്ഡീഗഡില്‍ നിന്ന് എയര്‍ ലിഫ്റ്റ് ചെയ്ത് മുംബൈയില്‍ എത്തിച്ചിരുന്നു. ആ സമയത്തെ തന്റെ വീട്ടുജോലിക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരമിപ്പോള്‍. 

ചണ്ഡീഗഡില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കെയാണ് നടന്‍ വരുണ്‍ ധവാന് ഉള്‍പ്പടെ കോവിഡ് സ്ഥിരീകരിക്കുന്നത്. എല്ലാവരും ചെറുപ്പക്കാരായിരുന്നു. അതിനാല്‍ നീതു ആന്റിക്ക് കോവിഡ് മുക്തി നേടാന്‍ സമയമെടുക്കുമെന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷേ എനിക്ക് സാധിച്ചു. പത്ത് ദിവസത്തിന് ശേഷം നെഗറ്റീവായ ഞാന്‍ വൈകാതെ വീണ്ടും സെറ്റിലെത്തി.- താരം വ്യക്തമാക്കി. 

കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ചണ്ഡീഗഡില്‍ തന്നെ നില്‍ക്കണമെന്നായിരുന്നു. എന്നാല്‍ എനിക്ക് തിരിച്ചുപോകാന്‍ തോന്നി. കരണ്‍ ജോഹര്‍ ഉടന്‍ തന്നെ ചാര്‍ട്ടര്‍ എയര്‍ ആംബുലന്‍സ് എനിക്കായി ഏര്‍പ്പാടാക്കി. വീട്ടില്‍ എന്റെ ജോലിക്കാര്‍ ഭക്ഷണത്തിന്റെ േ്രട പുറത്ത് വെക്കും. ഞാന്‍ താഴത്തെ നിലയിലും ജീവനക്കാര്‍ മുകളിലുമാണ്. എന്റെ ജീവനക്കാര്‍ വളരെ മികച്ചവരാണ്. എന്നെ ഒറ്റക്കാക്കുന്നതിനേക്കാള്‍ കോവിഡ് വരുന്നതാണ് നല്ലത് എന്നാണ് അവര്‍ പറഞ്ഞത്. ഒരിക്കലും അവര്‍ മാസ്‌ക് മാറ്റിയിരുന്നില്ല. അഞ്ച് പേരോളമുണ്ടായിരുന്നു. അവര്‍ക്കാര്‍ക്കും രോഗം ബാധിച്ചില്ല- നീതു കപൂര്‍ പറഞ്ഞു. ഇപ്പോൾ താരത്തിന്റെ മകൻ രൺബീർ കപൂർ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ക്വാറന്റീനിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com