ഈ നടി എങ്ങോട്ടു പോയെന്ന് അറിയില്ലെന്ന് ട്രോളൻ, ഇവിടെത്തന്നെയുണ്ടെന്ന് ശ്രീ ദേവികയുടെ മറുപടി

തന്നെ കണ്ടെത്താൻ 'നോട്ടീസു'മായി എത്തിയ ട്രോളന് താരം നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്
ശ്രീ ദേവിക/ ഫേയ്സ്ബുക്ക്
ശ്രീ ദേവിക/ ഫേയ്സ്ബുക്ക്

കേരള ഹൗസ് ഉടൻ വിൽപനയ്ക്ക് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ നടിയാണ് ശ്രീദേവിക. തുടർന്ന് അവൻ ചാണ്ടിയുടെ മകൻ, പാർഥൻ കണ്ട പരലോകം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് കുറച്ചു നാളുകളായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു താരം. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമാണ് ശ്രീദേവിക. അതിനിടെ തന്നെ കണ്ടെത്താൻ 'നോട്ടീസു'മായി എത്തിയ ട്രോളന് താരം നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. 

ഒരൊറ്റ ചിത്രത്തിലൂടെ തന്നെ ഫീൽഡ് ഔട്ട് ആയ നടികളുടെ ട്രോളിനു താഴെയാണ് ശ്രീദേവിയെക്കുറിച്ച് ഒരാൾ കമന്റ് ചെയ്തത്. ‘ഈ നടി എവിടെ നിന്നു വന്നു, എങ്ങോട്ടു പോയി എന്നറിയില്ല’ എന്നായിരുന്നു കമന്റ്. പാർഥൻ കണ്ട പരലോകം എന്ന സിനിമയിലെ ശ്രീവേദികയുടെ ചിത്രവും ഉൾപ്പെടുത്തിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മറുപടിയുമായി താരം എത്തിയത്. ‘ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ട്, ബ്രോ’ എന്നായിരുന്നു ശ്രീദേവികയുടെ മറുപടി. അപ്രതീക്ഷിതമായി നടി തന്നെ നേരിട്ടെത്തിയതോടെ പ്രേക്ഷകരും ആവേശത്തിലായി. വിശേഷങ്ങൾ ചോദിച്ച് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. 

പാലക്കാട് സ്വദേശിയായ ശ്രീദേവിക മോഡലിങിലൂടെയാണ് ശ്രീദേവിക തന്റെ കരിയറിന് തുടക്കമിടുന്നത്. 2004 ൽ രാമകൃഷ്ണ എന്ന തമിഴ് ചിത്രത്തിൽ നായികയായാണ് ശ്രീദേവിക അഭിനയരംഗത്തേയ്ക്കെത്തുന്നത്. ആ വർഷം തന്നെ മലയാളത്തിൽ കേരള ഹൗസ് ഉടൻ വിൽപ്പനയ്ക്ക് എന്ന സിനിമയിലും നായികയായി. മലയാളം, തമിഴ്, കടന്ന ഭാഷകളിലായി 16 സിനിമകളിൽ അഭിനയിച്ചു. 2018ൽ റിലീസ് ചെയ്ത കുപ്രസിദ്ധ പയ്യനിലാണ് അവസാനം അഭിനയിച്ചത്. 2010 ൽ ശ്രീദേവിക വിവാഹിതയായി. പൈലറ്റ് ആയ രോഹിത് രാമചന്ദ്രനെയാണ് ശ്രീദേവിക വിവാഹം ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com