ആമിര്‍ ഖാന് പിന്നാലെ മാധവനും കോവിഡ്, രസകരമായ കുറിപ്പുമായി താരം

ആമിറും മാധവനും ഒന്നിച്ച് അഭിനയിച്ച 3 ഇഡിയറ്റുമായി ചേര്‍ത്താണ് കുറിപ്പ്
മാധവൻ/ ഫേയ്സ്ബുക്ക്, 3 ഇഡിയറ്റ് പോസ്റ്റർ
മാധവൻ/ ഫേയ്സ്ബുക്ക്, 3 ഇഡിയറ്റ് പോസ്റ്റർ
Updated on

ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന് പിന്നാലെ നടന്‍ ആര്‍ മാധവന് കോവിഡ് സ്ഥിരീകരിച്ചു. രസകരമായ കുറിപ്പിലൂടെ താരം തന്നെയാണ് കോവിഡ് ബാധിതനായ വിവരം ആരാധകരെ അറിയിച്ചത്. ആമിറും മാധവനും ഒന്നിച്ച് അഭിനയിച്ച 3 ഇഡിയറ്റുമായി ചേര്‍ത്താണ് താരത്തിന്റെ കുറിപ്പ്. 

ഫര്‍ഹാന് രാന്‍ചോയെ പിന്തുടരേണ്ടി വന്നു. വൈറസ് എപ്പോഴും നമുക്ക് പിന്നാലെയുണ്ടായിരുന്നു പക്ഷേ ഇത്തവണ അവന്‍ പിടികൂടി. പക്ഷേ ഓള്‍ ഈസ് വെല്ലും കോവിഡും ഉടനെ ശരിയാവും. രാജു വരരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്ന ഏക സ്ഥലമാണിത്. എല്ലാവരുടേയും സ്‌നേഹത്തിന് നന്ദി. എനിക്ക് രോഗം ഭേദമായിക്കൊണ്ടിരിക്കുകയാണ്- മാധവന്‍ കുറിച്ചു. 3 ഇഡിയറ്റ്‌സിലെ ആമിര്‍ ഖാനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്. എന്തായാലും ആരാധകര്‍ക്കിടയില്‍ തഹിറ്റാവുകയാണ് പോസ്റ്റ്. 

ഇന്നലെയാണ് ആമിര്‍ ഖാന്‍ കോോവിഡ് പോസ്റ്റീവായെന്ന വാര്‍ത്ത വരുന്നത്. വീട്ടില്‍ ഐസൊലേഷനിലാണ് താരമിപ്പോള്‍. 2009 ല്‍ പുറത്തിറങ്ങിയ 3 ഇഡിയറ്റിലാണ് മാധവനും ആമിര്‍ ഖാനും ഒന്നിച്ചത്. ഫര്‍ഹാന്‍ എന്ന കഥാപാത്രത്തെയാണ് മാധവന്‍ അവതരിപ്പിച്ചത്. ആമിര്‍ രന്‍ചോ ആയും ഷര്‍മാന്‍ ജോഷി രാജു ആയും എത്തി. മൂന്ന് സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രം വന്‍ വിജയമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com