നടി എമ്മ സ്റ്റോൺ അമ്മയായി

മാര്‍ച്ച് 13 നാണ് എമ്മ അമ്മയായത് എന്നാണ് അടുത്ത വൃത്തങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞത്
എമ്മ വാട്സനും ഡേവും/ ഇൻസ്റ്റ​ഗ്രാം
എമ്മ വാട്സനും ഡേവും/ ഇൻസ്റ്റ​ഗ്രാം

ഹോളിവുഡ് നടി എമ്മ സ്‌റ്റോണിനും ഭര്‍ത്താവ് ഡേവ് മകാരിക്കും ആദ്യത്തെ കുഞ്ഞ് പിറന്നു. മാര്‍ച്ച് 13 നാണ് എമ്മ അമ്മയായത് എന്നാണ് അടുത്ത വൃത്തങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ കുട്ടിയുടെ ജെന്‍ഡര്‍ പുറത്തുവിട്ടിട്ടില്ല. 

തന്റെ വ്യക്തി ജീവിതത്തെ ലൈംലൈറ്റിലേക്ക് കൊണ്ടുവരാത്ത താരമാണ് എമ്മ. ഗര്‍ഭിണിയാണെന്ന വിവരം പോലും താരം ആരാധകരുമായി പങ്കുവെച്ചിരുന്നില്ല. ഡിസംബറില്‍ നിറവയറുമായി എമ്മ പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെട്ടതോടെയാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. 

ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ താരം 2016 ലാണ് കൊമേഡിയന്‍ ഡേവുമായി പ്രണയത്തിലാവുന്നത്. തുടര്‍ന്ന് 2019 ല്‍ വിവാഹിതരാവുന്ന വിവരം ഇവര്‍ അറിയിച്ചു. 2020 ലാണ് ഇവര്‍ വിവാഹം തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിവാഹം മാറ്റിവക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com