തമിഴ്‌നാട്ടില്‍ നിന്ന് ആദ്യ ദിവസം 35 കോടി, റെക്കോഡിട്ട് രജനിയുടെ 'അണ്ണാത്തെ'

രജനീകാന്തും ശിവയും ഒന്നിച്ച ചിത്രത്തിന് ആവേശകരമായ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മിഴ്‌നാട്ടിലെ തീയറ്ററുകളില്‍ ആഘോഷം നിറച്ച് രജനീകാന്തിന്റെ അണ്ണാത്തെ. ദീപാവലി റിലീസായി എത്തിയ ചിത്രം മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ആദ്യ ദിവസം തന്നെ തമിഴ്‌നാട്ടിലെ തീയറ്ററില്‍ നിന്ന് മാത്രം 35 കോടിയോളം രൂപയാണ് ചിത്രം വാരിയത്. എക്കാലത്തേയും ഉയര്‍ന്ന ആദ്യ ദിന കളക്ഷനാണിതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

ഇന്ത്യയിലും വിദേശത്തും മികച്ച റിപ്പോര്‍ട്ട്

രജനീകാന്തും ശിവയും ഒന്നിച്ച ചിത്രത്തിന് ആവേശകരമായ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. ഇന്നലെ റിലീസ് ചെയ്ത ചിത്രം തമിഴ്‌നാട് ബോക്‌സ് ഓഫിസില്‍ നിന്ന് 34.92 കോടി രൂപ കളക്ഷന്‍ നേടി. ഫിലിം ഇന്റസ്ട്രി ട്രാക്കറായ മനോബാല വിജയബാലനാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തമിഴ്‌നാട്ടില്‍ കൂടാതെ വിവിധ സംസ്ഥാനങ്ങളിലും ചിത്രം റിലീസായിരുന്നു. 

ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും അണ്ണാത്തെയ്ക്ക് മികച്ച വരവേല്‍പ് ലഭിച്ചിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഓസ്!ട്രേലിയയില്‍ പതിനൊന്ന് മണിക്കു മുന്നേ തന്നെ 63 ലക്ഷം രൂപയാണ് അണ്ണാത്തെ നേടിയത്. സിംഗപ്പൂരില്‍ ആദ്യം ദിവസം ചിത്രം നേടിയത് രണ്ട് കോടിയാണ്. മലേഷ്യയില്‍ ഏറ്റവും രണ്ടാം സ്ഥാനത്ത് ആണ് അണ്ണാത്തെ.

കേരളത്തിലും ആവേശം

കേരളത്തിലെ തീയറ്ററില്‍ കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം എത്തുന്ന ആദ്യ സൂപ്പര്‍താര ചിത്രമായിരുന്നു ഇത്. 50 ശതമാനം സീറ്റിങ്ങോടെയാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടത്തുന്നത്. തിയറ്ററുകളില്‍ ചലനമുണ്ടാക്കിയെങ്കിലും ചിത്രത്തെക്കുറിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അത്ര സുഖകരമല്ല. പുതുമയില്ലാത്ത പ്രമേയമാണ് എന്നതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. മലയാളി താരം കീര്‍ത്തി സുരേഷും പ്രധാന വേഷത്തില്‍ എത്തുന്ന അണ്ണാത്തെയില്‍ നയന്‍താര, ഖുശ്ബു, മീന, പ്രകാശ് രാജ്, സൂര്യ തുടങ്ങി  ഒട്ടേറെ പേരുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com