അനന്യ ചോദ്യം ചെയ്യലിന് എത്തിയത് മൂന്നു മണിക്കൂർ വൈകി, 'ഇത് സിനിമ കമ്പനിയല്ല'; പൊട്ടിത്തെറിച്ച് സമീർ വാങ്കഡെ

രാവിലെ 11ന് ഹാജരാകാനായിരുന്നു അനന്യയ്ക്ക് നല്‍കിയ സമന്‍സിലെ സമയം. എന്നാല്‍ ഉച്ചയ്ക്ക് രണ്ടിനാണ് അനന്യ എൻസിബി ഓഫിസിൽ എത്തിയത്
സമീർ വാങ്കഡെ/ എഎൻഐ, അനന്യ പാണ്ഡ്യ/ ഫേയ്സ്ബുക്ക്
സമീർ വാങ്കഡെ/ എഎൻഐ, അനന്യ പാണ്ഡ്യ/ ഫേയ്സ്ബുക്ക്

ചോദ്യം ചെയ്യലിന് വൈകിയെത്തിയ അനന്യ പാണ്ഡ്യയോട് ക്ഷുഭിതനായി എന്‍സിബി മേധാവി സമീര്‍ വാങ്കഡെ. ആര്യന്‍ ഖാന്‍ പ്രതിയായ മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യാനാണ് താരത്തെ എൻസിബി ഓഫിസിലേക്ക് വിളിപ്പിച്ചത്. എന്നാൽ എത്താൻ മൂന്നു മണിക്കൂർ വൈകിയതോടെയാണ് അനന്യയോട് പൊട്ടിത്തെറിച്ച് സംസാരിച്ചതെന്നാണ് ഇന്ത്യാടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നത്.

രാവിലെ 11ന് ഹാജരാകാനായിരുന്നു അനന്യയ്ക്ക് നല്‍കിയ സമന്‍സിലെ സമയം. എന്നാല്‍ ഉച്ചയ്ക്ക് രണ്ടിനാണ് അനന്യ എൻസിബി ഓഫിസിൽ എത്തിയത്. ഇതാണ് വാങ്കഡെയെ ചൊടിപ്പിച്ചത്. വൈകിയെത്താന്‍ ഇത് സിനിമ കമ്പനിയല്ലെന്നും കേന്ദ്ര അന്വേഷണ ഏജന്‍സിയാണെന്നും സമീര്‍ പറഞ്ഞതായി റിപ്പോര്‍ട്ടിൽ പറയുന്നു. പിതാവും നടനുമായ ചങ്കി പാണ്ഡെയ്ക്ക് ഒപ്പമാണ് അനന്യ കഴിഞ്ഞദിവസം ബാന്ദ്രയിലെ എന്‍സിബി ഓഫീസിലെത്തിയത്. 

'ലഹരി ചാറ്റ് തമാശ'

ലഹരിമരുന്ന് സംഘടിപ്പു തരാമോ എന്ന ആര്യന്റെ വാട്‌സ്ആപ്പ് സന്ദേശത്തിന്, സംഘടിപ്പിക്കാം എന്ന് അനന്യ മറുപടി നല്‍കി. ഈ സന്ദേശം ചൂണ്ടിക്കാട്ടിയപ്പോള്‍ ഇത് തമാശയ്ക്ക് അയച്ചതാണെന്നാണ് അനന്യ മറുപടി നല്‍കിയത്. അതേസമയം അനന്യയും ആര്യനും നിരന്തരം ലഹരിമരുന്നിനെപ്പറ്റി സംസാരിച്ചിരുന്നതായി എന്‍സിബി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 

എത്ര കാലമായി ലഹരി ഉപയോഗിക്കുന്നു?

വാട്‌സ് ആപ്പ് തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അനന്യയെ എന്‍സിബി ചോദ്യം ചെയ്തത്. എത്ര തവണ ലഹരി വാങ്ങിയിട്ടുണ്ട്?, ചാറ്റ് അനുസരിച്ച് ലഹരി എത്തിച്ചു നല്‍കുന്നത് ആരാണ്?, ലഹരി നേരിട്ടുവാങ്ങുകയാണോ ചെയ്യുക?, ഓരോ തവണയും വാങ്ങിയ ലഹരിയുടെ അളവെത്ര, ആര്യനുമൊന്നിച്ച് എത്ര കാലമായി ലഹരി ഉപയോഗിക്കുന്നു?, കൂടെ ലഹരി ഉപയോഗിക്കുന്ന മറ്റുള്ളവര്‍ ആരൊക്കെ?, ഇതുസംബന്ധിച്ച പണമിടപാടുകള്‍ എങ്ങനെയാണ്?, എവിടെ വച്ചാണ് ലഹരി തരുന്ന ആളെ കാണുന്നത്?, ഇതുമായി ബന്ധപ്പെട്ട സുഹൃത്തുകള്‍ ആരോക്കെ? തുടങ്ങിയ ചോദ്യങ്ങളാണ് എന്‍സിബി ആരാഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com