രജനീകാന്തിനെ തീവ്രപരിചരണ വിഭാ​ഗത്തിലേക്ക് മാറ്റി

അണ്ണാത്തെയുടെ റിലീസിന് മുന്‍പ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും അദ്ദേഹത്തിന്റെ ബന്ധു
രജനീകാന്ത്/ ഫയൽ ചിത്രം
രജനീകാന്ത്/ ഫയൽ ചിത്രം

ചെന്നൈ; ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സൂപ്പർസ്റ്റാർ രജനികാന്തിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. തലവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രി എട്ട് മണിയോടെയാണ് താരത്തെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

വ്യാജ പ്രചരണങ്ങളിൽ വീഴരുത്

എംആർഐ  സ്കാനിങ്ങിൽ  രക്തകുഴലുകൾക്കു  നേരിയ പ്രശനം  കണ്ടതോടെ  നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യ നില  ഭദ്രമാണെന്നും  രക്ത സമ്മർദ്ദം ചെറിയ  തോതിൽ കൂടിയതാണ്  പ്രശ്ങ്ങൾക്കു  കാരണമെന്നാണു  പുറത്തു  വരുന്ന വിവരം. പതിവ്  പരിശോധന  എന്നാണ്  താരത്തോട്  അടുത്ത  വൃത്തങ്ങൾ  വിശദീകരിക്കുന്നത്. വ്യാജ പ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്നും രജനിയോട് അടുത്ത വൃത്തങ്ങള്‍ ആരാധകരോട് ആവശ്യപ്പെട്ടു. 

ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം കഴിഞ്ഞദിവസമാണ് രജനീകാന്ത് ഏറ്റുവാങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രാഷ്ട്രപതി രാം നാഥ് കോവിന്ദിനേയും സന്ദർശിച്ച ശേഷം ഇന്നലെയാണ് രജനി  ചെന്നൈയിൽ തിരിച്ചെത്തിയത്. 

അണ്ണാത്തെ റിലീസിന് മുൻപ് ആശുപത്രിയിൽ നിന്നിറങ്ങും

രജനീകാന്ത് വിശ്രമിക്കുകയാണെന്നും അണ്ണാത്തെയുടെ റിലീസിന് മുന്‍പ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും അദ്ദേഹത്തിന്റെ ബന്ധുവും നടനുമായ വൈ ഗീ മഹേന്ദ്രന്‍ വ്യക്തമാക്കി. നവംബര്‍ നാലിനാണ് അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com