'അമ്മയ്ക്ക് എന്തോ പറ്റിയിട്ടുണ്ട്', ഭയം നിറച്ച് ജോജുവും ഷീലുവും; കൂടെ പൃഥ്വിയും; 'സ്റ്റാർ' ട്രെയിലർ
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th April 2021 12:44 PM |
Last Updated: 04th April 2021 12:44 PM | A+A A- |
സ്റ്റാർ ട്രെയിലറിൽ നിന്ന്
ജോജു ജോർജും ഷീലു വർഗീസും പ്രധാന വേഷത്തിൽ എത്തുന്ന സ്റ്റാറിന്റെ ട്രെയിലർ പുറത്ത്. ഡൊമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലർ സ്വഭാവത്തിലുള്ളതാണ്. പൃഥ്വിരാജ് ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
ദമ്പതികളായാണ് ജോജുവും ഷീലുവും ചിത്രത്തിലെത്തുന്നത്. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നത്. ഭയം നിറക്കുന്ന ട്രെയിലർ ആരാധകരുടെ കയ്യടി നേടുകയാണ്. മോഹൻലാലാണ് ട്രെയിലർ പുറത്തുവിട്ടത്.
ഗായത്രി അശോക്, ജാഫർ ഇടുക്കി, സുബ്ബലക്ഷ്മി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നുണ്ട്. തരുൺ ഭാസ്‌കറാണ് ചിത്രത്തിന്റെ കാമറ ചെയ്തിരിക്കുന്നത്. സുവിൻ സോമശേഖറാണ് തിരക്കഥ. എം ജയചന്ദ്രനും രഞ്ജിൻ രാജു ചേർന്നാണ് സംഗീതം. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യുവാണ് നിർമാണം.