സൈക്കിളില്‍ വോട്ടു ചെയ്യാന്‍ എത്തി വിജയ്, ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധം; വിഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th April 2021 10:31 AM |
Last Updated: 06th April 2021 10:31 AM | A+A A- |
സൈക്കിളിൽ വോട്ടു ചെയ്യാൻ എത്തുന്ന വിജയ്/ ട്വിറ്റർ
ചെന്നൈ; തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ സൈക്കിളില്‍ എത്തി നടന്‍ വിജയ്. പച്ച ഷര്‍ട്ടും കറുത്ത മാസ്‌കും അണിഞ്ഞ് സൈക്കിളില്‍ മാസ് എന്‍ട്രി നടത്തിയത്. താരത്തിനൊപ്പം ടൂവിലറുകളിലായി പൊലീസുകാരും ആരാധകരുമുണ്ടായിരുന്നു. ചെന്നൈയിലെ നീലാങ്കരൈയിലുള്ള ബൂത്തിലാണ് രാവിലെ വോട്ടു ചെയ്യാന്‍ താരം എത്തിയത്.
Actor #Vijay comes to Neelangarai polling station riding a cycle. Probably taking a jibe at the #PetrolDieselPriceHike ?
— Smitha T K (@smitha_tk) April 6, 2021
Whatever be the reason, he sure has grabbed attention.
Read all updates on #TNAssemblyElection2021 here:
https://t.co/ad0qGmEJQ5#TNElection2021 pic.twitter.com/Od6uMz6uhO
അതിനിടെ സൈക്കിളില്‍ വരുന്ന താരത്തിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. താരത്തെ കണ്ടതോടെ ആരാധകരുടെ നിയന്ത്രണം വിട്ടു. ഒടുവില്‍ ലാത്തി ഉപയോഗിച്ചാണ് പൊലീസ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. അതിനിടെ വോട്ടു ചെയ്യാന്‍ വരാന്‍ താരം സൈക്കിള്‍ തെരഞ്ഞെടുത്തതിനെ കുറിച്ചുള്ള ചര്‍ച്ചകളും നിരീക്ഷണങ്ങളും ചൂടുപിടിക്കുകയാണ്. പെട്രോള്‍ ഡീസല്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ചാണ് താരം സൈക്കിളില്‍ എത്തിയത് എന്നാണ് വിലയിരുത്തല്‍.
#ThalapathyVijay arrives in cycle to cast his vote in #TamilNaduElections #Thalapathy #Vijay @actorvijay pic.twitter.com/Y0MfcbNUSn
— Suresh Kondi (@V6_Suresh) April 6, 2021
ഇതിനോടകം നിരവധി സിനിമാതാരങ്ങളാണ് പോളിങ് ബൂത്തില്‍ എത്തി സമ്മതിദാനാവകാശം വിനിയോഗിച്ചത്. നടന്‍ അജിത്തും ഭാര്യ ശാലിനിയും രാവിലെ 6.40 ന് ക്യൂവില്‍ നിന്നാണ് വോട്ട് രേഖപ്പെടുത്തിയത്. കൂടാതെ രജനീകാന്ത്, കമല്‍ഹാസന്‍, സൂര്യ, വിജയ് എതത്തിവരും രാവിലെ എത്തി വോട്ട് രേഖപ്പെടുത്തി.