'അമ്മയെ ഏൽപ്പിച്ച ഓസ്കർ പുരസ്കാരങ്ങൾ കാണാതെ പോയി, മകൻ അന്വേഷിച്ചിറങ്ങി; എ ആർ റഹ്മാൻ

രണ്ട് ഓസ്കർ പുരസ്കാരങ്ങളും തന്റെ അമ്മ ഫാത്തിമ ബീഗത്തെയാണ് റഹ്മാൻ ഏൽപ്പിച്ചിരുന്നത്
എ ആർ റഹ്മാൻ/ ഫേയ്സ്ബുക്ക്
എ ആർ റഹ്മാൻ/ ഫേയ്സ്ബുക്ക്

ന്ത്യക്കാരുടെ അഭിമാനാണ് സം​ഗീതജ്ഞൻ എആർ റഹ്മാൻ. തെന്നിന്ത്യയിലും ബോളിവുഡിലും നിറഞ്ഞു നിൽക്കുന്ന അദ്ദേഹം തന്റെ സം​ഗീതത്തിലൂടെ ആദ്യമായി ഓസ്കർ പുരസ്കാരം രാജ്യത്തേക്ക് കൊണ്ടുവന്നു. 2009 ലാണ് രണ്ട് അക്കഡമി അവാർഡുകൾ സ്വന്തമാക്കുന്നത്. അടുത്തിടെ അദ്ദേഹത്തിന്റെ ഓസ്കർ പുരസ്കാരങ്ങൾ കാണാതായി വാർത്തകൾ വന്നിരുന്നു. ഇപ്പോൾ അതേക്കുറിച്ച് മനസു തുറന്നിരിക്കുകയാണ് അദ്ദേഹം. 

അദ്ദേഹത്തിന്റെ അമ്മ മരിച്ചതിന് പിന്നാലെയാണ് സംഭവമുണ്ടാകുന്നത്. രണ്ട് ഓസ്കർ പുരസ്കാരങ്ങളും തന്റെ അമ്മ ഫാത്തിമ ബീഗത്തെയാണ് റഹ്മാൻ ഏൽപ്പിച്ചിരുന്നത്. അമ്മ അത് തുണിയിൽ പൊതിഞ്ഞ് അലമാരയിൽ വെച്ചിരുന്നു. വർഷങ്ങളോളം പുരസ്‌കാരം എവിടെയെന്നതിനെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. എന്നാൽ അമ്മയുടെ മരണത്തിന് ശേഷം ആ പുരസ്‌കാരങ്ങളുടെ കാര്യം ഓർമ്മിച്ചു. തുടർന്ന് അലമാരയിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

പുരസ്കാരങ്ങൾ നഷ്ടപ്പെട്ടെന്ന് ആ സമയത്ത് റഹ്മാൻ ഉറപ്പിച്ചു. ഒടുവിൽ മകൻ എ ആർ അമീൻ പുരസ്കാരം കണ്ടെത്താൻ അന്വേഷിച്ചിറങ്ങുകയായിരുന്നു. തുടർന്ന് മറ്റൊരു അലമാരയിൽ നിന്ന് പുരസ്കാരങ്ങൾ കണ്ടെത്തി. അപ്പോഴാണ് സമാധാനമായതെന്നും അദ്ദേഹം തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ഡാനി ബോയിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സ്ലം ഡോഗ് മില്ല്യണയര്‍ എന്ന ചിത്രത്തിലൂടെയാണ് എ ആർ റഹ്‌മാന്‌ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നേടിയത്. മികച്ച ഒറിജിനല്‍ സോങ്, മികച്ച ഒറിജിനല്‍ സ്‌കോര്‍ എന്നീ വിഭാഗങ്ങളിലാണ് റഹ്മാന്‍ പുരസ്‌കാരം സ്വന്തമാക്കിയത്. പുരസ്കാരത്തിന് അർഹമായ ജയ് ഹോ എന്ന ​ഗാനം അന്താരാഷ്ട്ര തലത്തിൽപോലും ശ്രദ്ധിക്കപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com