'വിവാഹ മോചനത്തിന് ശേഷം ജീവിതം ബുദ്ധിമുട്ടേറിയതായിരുന്നു, പതിയെ തിരിച്ചുവരികയാണ്'; ആഞ്ജലീന ജോളി

ബ്രാഡ്‍പിറ്റിന്റെ വീട്ടില്‍ നിന്ന് അഞ്ച് മിനിറ്റ് മാത്രം അകലെയാണ് തന്റെ വീട്
ബ്രാഡ് പിറ്റ്, ആഞ്ജലീന ജോളി/ ഫയൽ ചിത്രം
ബ്രാഡ് പിറ്റ്, ആഞ്ജലീന ജോളി/ ഫയൽ ചിത്രം

ഹോളിവുഡിലെ സൂപ്പർ താര ജോഡികളായിരുന്നു ആഞ്ജലീന ജോളിയും ബ്രാഡ്പിറ്റും. ഇരുവരുടേയും വേർപിരിയൽ ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോൾ ആദ്യമായി വിവാഹമോചനത്തെക്കുറിച്ചും അതിനു ശേഷമുള്ള ജീവിതത്തെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ആഞ്ജലീന. വിവാഹമോചനത്തിന് ശേഷം ജീവിതം ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു എന്നാണ് താരം പറഞ്ഞത്. 

2016 ലാണ് സൂപ്പർകപ്പിൾസ് വേർ പിരിയുന്നത്. ഇരുവർക്ക് ആറ് മക്കളുണ്ട്. ഈ വർഷങ്ങളിലെല്ലാം തന്റെ കുടുംബത്തിന്റെ മുറിവുണക്കാനുള്ള ശ്രമത്തിലായിരുന്നു എന്നാണ് താരം പറയുന്നത്. വോ​ഗിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. ജീവിതത്തിന്റെ സന്തോഷകരമായ ഘട്ടത്തിലാണോ ഇപ്പോൾ എന്നായിരുന്നു ചോദ്യം. അതിന് 'അറിയില്ല' എന്നായിരുന്നു താരത്തിന്റെ മറുപടി. 

വിവാഹ മോചനത്തിന് ശേഷം ജീവിതം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. കുടുംബത്തെ സാധാരണ നിലയില്‍ എത്തിക്കാനുള്ള ശ്രമങ്ങളായിരുന്നു. എല്ലാം പഴയതുപോലെ തിരിച്ചുവരുന്നു. ഐസ് ഉരുകുന്നതുപോലെയോ ശരീരത്തില്‍ രക്തം തിരിച്ചുവരുന്നതുപോലെയൊക്കെ- ആഞ്ജലീന പറഞ്ഞു. മുൻ ഭര്‍ത്താവായ ബ്രാഡ്‍പിറ്റിന്റെ വീട്ടില്‍ നിന്ന് അഞ്ച് മിനിറ്റ് മാത്രം അകലെയാണ് തന്റെ വീട്. കുട്ടികളുടെ അച്ഛനുമായി അടുത്തിടപഴകാനാണ് അടുത്ത് വീട് വാങ്ങിയതെന്നും താരം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com