റിലീസായതിന് പിന്നാലെ ദൃശ്യം 2 തെലുങ്കിലേക്ക്, സംവിധാനം ജീത്തു ജോസഫ്

ചിത്രത്തിൽ വെങ്കടേഷാണ് നായകനായി എത്തിയത്
ജീത്തു ജോസഫ്, ദൃശ്യം തെലുങ്ക് പോസ്റ്റർ/ ഫേയ്സ്ബുക്ക്
ജീത്തു ജോസഫ്, ദൃശ്യം തെലുങ്ക് പോസ്റ്റർ/ ഫേയ്സ്ബുക്ക്

മോഹൻലാലിന്റെ ദൃശ്യം 2 ഇന്നലെ രാത്രിയിലാണ് പ്രേക്ഷകരിലേക്ക് എത്തിയത്. സിനിമാലോകത്ത് ഒന്നടങ്കം വലിയ ചർച്ചയായിരിക്കുകയാണ് ചിത്രം. ചിത്രം വൻ ഹിറ്റാകുന്നതിനിടെ തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ് അണിയറ പ്രവർത്തകർ. ജീത്തു ജോസഫ്‌ തന്നെയാകും സംവിധായകൻ. 

ദൃശ്യത്തിന്റെ ആദ്യ ഭാ​ഗം തെലുങ്കിൽ റീമേക്ക് ചെയ്ത് റിലീസ് ചെയ്തിരുന്നു. ചിത്രത്തിൽ വെങ്കടേഷാണ് നായകനായി എത്തിയത്. രണ്ടാം ഭാ​ഗത്തിലും വെങ്കടേഷ് തന്നെയാവും ജോർജുകൂട്ടിയായി എത്തുക. മീന രണ്ടാം ദൃശ്യത്തിലും അഭിനയിക്കും. ആശ ശരതിന്റെ വേഷം നദിയ മൊയ്തുവാണു ചെയ്യുക. എസ്തർ തെലുങ്കിലും അഭിനയിക്കുന്നുണ്ട്. 

ചിത്രം തെലുങ്കിൽ നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂർ ആണ്. ചിത്രത്തിന്റെ ആദ്യ ഭാ​ഗം സംവിധാനം ചെയ്തത് നടി ശ്രീപ്രിയയായിരുന്നു. സിനിമയുടെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com