പരിയേറും പെരുമാൾ നായിക ആനന്ദി വിവാഹിതയായി, വരൻ സോക്രട്ടീസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th January 2021 12:22 PM |
Last Updated: 08th January 2021 12:22 PM | A+A A- |
ആനന്ദിയും സോക്രട്ടീസും വിവാഹവേളയിൽ/ ഫേയ്സ്ബുക്ക്
തമിഴ് നടി ആനന്ദി വിവാഹിതയായി. സോക്രട്ടീസ് ആണ് വരൻ. വാരങ്കലിൽവച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.
സഹ സംവിധായകന്‍ കൂടിയാണ് സോക്രട്ടീസ്. അഗ്നി സിറഗുകള്‍, അലീദ്ദീനിന്‍ അര്‍പുത കാമറ എന്നീ ചിത്രങ്ങളിലെ സഹസംവിധായകനായിരുന്നു. ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹം. നിര്‍മാതാവും നടനുമായ ജെഎസ്‌കെ സതീഷ് കുമാറാണ് വിവാഹ ചിത്രം പങ്കുവെച്ചത്.
കായൽ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് ആനന്ദി ശ്രദ്ധേയയാകുന്നത്. തുടർന്ന് കായൽ ആനന്ദി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. മാരി സെല്‍വരാജിന്റെ പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലെ നായികാ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
തമിഴ്, തെലുങ്ക് സിനിമ മേഖലയിൽ സജീവമായി നിൽക്കുന്നതിനിടയിലായിരുന്നു വിവാഹം. സോമ്പി റെഡ്ഡിയാണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. കൂടാതെ അഞ്ച് സിനിമകൾ കൂടി തിയറ്ററിൽ എത്താനുണ്ട്. ബസ് സ്റ്റോപ്പ് എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ ആനന്ദി തമിഴ് സിനിമകളിലൂടെ തിരക്കേറിയ നായികയായി മാറി. ചണ്ടി വീരന്‍, തൃഷ ഇലാന നയന്‍താര, വിസാരണൈ, എനക്ക് ഇന്നൊരു പേര് ഇറുക്ക്, കടവുള്‍ ഇരുക്കാന്‍ കുമരാ തുടങ്ങിയവയാണ് പ്രധാന സിനിമകൾ.