'കോവിഡ് ബാധിച്ച അമിതാഭ് ബച്ചന്റെ ഉപദേശം വേണ്ട', കോളർ ട്യൂണിൽ നിന്ന് ഒഴിവാക്കണം; ഹർജി

ബച്ചനും കുടുബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചതിനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പറയാന്‍ നടൻ യോഗ്യനല്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്
അമിതാഭ് ബച്ചൻ/ ഫയൽ ചിത്രം
അമിതാഭ് ബച്ചൻ/ ഫയൽ ചിത്രം

ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന്റെ ശബ്ദത്തിലുള്ള പ്രീ കോളര്‍ ട്യൂണ്‍ കോവിഡ് ബോധവൽക്കരണം അവസാനിപ്പിക്കണമെന്ന് കോടതിയിൽ ഹർജി. സാമൂഹ്യപ്രവര്‍ത്തകനുമായ രാകേഷാണ് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ബച്ചനും കുടുബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചതിനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പറയാന്‍ നടൻ യോഗ്യനല്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

കോവിഡ് ബാധിച്ചതിന് പുറമെ താരം പരസ്യത്തിന് പണം വാങ്ങിയതും ഹർജിയിൽ എടുത്തു പറയുന്നുണ്ട്. ഇത്തരം പരസ്യങ്ങൾ ചെയ്യാൻ സർക്കാർ ബച്ചന് പണം നൽകുന്നുണ്ട്. കോവിഡിനെതിരായുള്ള പോരാട്ടത്തില്‍ നിരവധിയാളുകള്‍ സൗജന്യ സേവനത്തിന് തയാറായി നിൽക്കുമ്പോൾ പ്രതിഫലം നല്‍കിയുള്ള ശബ്ദം ആവശ്യമില്ലെന്നാണ് ഹർജിക്കാരൻ പറയുന്നത്. 

രാജ്യ സേവനത്തിലും, സാമൂഹ്യ സേവനത്തിലും നല്ലൊരു ചരിത്രം അമിതാഭ് ബച്ചനില്ലെന്നും പരാതിക്കാരന്‍ പറഞ്ഞു. പരാതിക്കാരന്റെ അഭിഭാഷകന് ഹാജരാകാന്‍ സാധിക്കാത്തതില്‍ വാദം ജനുവരി 18ലേക്ക് മാറ്റി വച്ചിരിക്കുകയാണ്. ജൂലൈയിലാണ് അമിതാഭ് ബച്ചനും കുടുംബവും കോവിഡ് ബാധിതനാകുന്നത്. മകനും നടനുമായ അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, ആരാധ്യ എന്നിവരും പോസിറ്റീവായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com