സീരിയൽ നടി അമൃത വർണൻ വിവാഹിതയായി; ചിത്രങ്ങൾ
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th January 2021 11:56 AM |
Last Updated: 18th January 2021 11:56 AM | A+A A- |
അമൃതയും പ്രശാന്തും/ ഇൻസ്റ്റഗ്രാം
പ്രമുഖ സീരിയൽ നടി അമൃത വർണൻ വിവാഹിതയായി. നേവി ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാർ ആണ് വരൻ. ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കുവെച്ചത്.
ഓട്ടോഗ്രാഫ്, വേളാങ്കണ്ണി മാതാവ്, പട്ടുസാരി, പുനർജനി, ചക്രവാകം, സ്നേഹക്കൂട്, ഏഴു രാത്രികൾ തുടങ്ങി നിരവധി സീരിയലുകളിൽ അമൃത അഭിനയിച്ചിട്ടുണ്ട്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ടെലിവിഷൻ രംഗത്തേക്കു വരുന്നത്. സീരിയലുകൾക്ക് പുറമെ പരസ്യങ്ങളിലൂടെയും ആൽബങ്ങളിലൂടെയും ശ്രദ്ധ നേടി.
അമൃത തന്നെയാണ് വിവാഹ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. സേവ് ദി ഡേറ്റ് ചിത്രങ്ങളും വിഡിയോയും താരം പങ്കുവെച്ചിരുന്നു. തിരുവനന്തപുരം സ്വദേശിനിയാണ് അമൃത. മാവേലിക്കരയാണ് പ്രശാന്തിന്റെ സ്വദേശം.