പൃഥ്വിരാജിനൊപ്പം 'ബ്രോ ഡാഡി' തിരക്കിൽ മോഹൻലാലും, താടിക്ക് കയ്യടിച്ച് ആരാധകർ; വൈറൽ

ചിത്രത്തിന്റെ ഷൂട്ടിങ് വൈകാതെ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ
പൃഥ്വിരാജും മോ​ഹൻലാലും/ ഇൻസ്റ്റ​ഗ്രാം
പൃഥ്വിരാജും മോ​ഹൻലാലും/ ഇൻസ്റ്റ​ഗ്രാം

ലൂസിഫറിന് ശേഷം വീണ്ടും സംവിധായകന്റെ കുപ്പായമിടാനുള്ള തയാറെടുപ്പിലാണ് പൃഥ്വിരാജ്. മോഹൻലാലിനെ നായകനാക്കിക്കൊണ്ടുള്ള ബ്രോ ഡാഡിയാണ് താരം ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് വൈകാതെ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ നടക്കുകയാണ്. 

ഇപ്പോൾ സുപ്രിയ പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പൃഥ്വിരാജും മോഹൻലാലും ഒന്നിച്ചുള്ളതാണ് ചിത്രം. ഫോണിൽ കാര്യമായി തിരയുകയാണ് പൃഥ്വിരാജ്, തൊട്ടടുത്ത് അതു നോക്കി നിൽക്കുന്ന മോഹൻലാലിനേയും കാണാം. ബ്രോ ഡാഡി, റോളിങ് സൂൺ എന്ന അടിക്കുറിപ്പിലാണ് സുപ്രിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

ഇതിനിടെ മോഹൻലാലിന്റെ താടിയാണ് ആരാധകരുടെ മനം കവരുന്നത്. താടി നീട്ടി വളർത്തിയ ലുക്കിലാണ് മോഹൻലാൽ. താരത്തിന്റെ താടി ലുക്കിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. 

സിനിമയിൽ കല്യാണി പ്രിയദർശനാണ് മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്. മീന, ലാലു അലക്സ്, മുരളി ​ഗോപി, കനിഹ, സൗബിൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ശ്രീജിത് എൻ, ബിബിൻ മാളിയേക്കൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. സിനിമ വളരെ പെട്ടെന്ന് തന്നെ ആരംഭിക്കുമെന്നും പൃഥ്വി അറിയിച്ചു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com