മനോഹരമായ പത്ത് വർഷങ്ങൾ; താജ്മഹലിൽ നിന്ന് അല്ലു അർജുനും സ്നേഹ റെഡ്ഡിയും; ചിത്രങ്ങൾ

പത്ത് വർഷത്തെ മനോഹരമായ ജീവിത യാത്ര താജ് മഹലിൽ വച്ചാണ് ഇരുവരും ആഘോഷമാക്കിയത്
അല്ലു അർജുൻ ഭാര്യ സ്നേഹ റെഡ്ഡിക്കൊപ്പം/ ഇൻസ്റ്റഗ്രാം
അല്ലു അർജുൻ ഭാര്യ സ്നേഹ റെഡ്ഡിക്കൊപ്പം/ ഇൻസ്റ്റഗ്രാം

ത്താം വിവാഹം ആഘോഷമാക്കി നടൻ അല്ലു അർജുനും ഭാര്യ സ്നേഹ റെഡ്ഡിയും. പത്ത് വർഷത്തെ മനോഹരമായ ജീവിത യാത്ര താജ് മഹലിൽ വച്ചാണ് ഇരുവരും ആഘോഷമാക്കിയത്. ഭാര്യയ്ക്കൊപ്പമുള്ള മനോഹര ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. 

പത്താം വിവാഹവാർഷികാശംസകൾ ക്യൂട്ടി. എത്ര മനോഹരമായ പത്ത് വർഷങ്ങളായിരുന്നു ഇത്. ഇനി എത്രയോ നാളുകളാണ് വരാനുള്ളത്- അല്ലു അർജു കുറിച്ചു. വെള്ള വസ്ത്രത്തിൽ താജ് മഹലിൽ നിൽക്കുന്ന ചിത്രങ്ങളും അല്ലു അർജുൻ പങ്കുവെച്ചിട്ടുണ്ട്. 

സ്നേഹയും മനോഹരമായ കുറിപ്പുമായി എത്തി. നിനക്ക് ചുറ്റും വിരസമായ നിമിഷങ്ങളൊന്നുമില്ല. പത്ത് വര്‍ഷം മുന്‍പ് റാം ചരണ്‍ എന്നോട് പറഞ്ഞത് ഇതൊരു റോളര്‍ കോസ്റ്റര്‍ ആയിരിക്കുമെന്നാണ്. താഴ്ചകളും ഉയര്‍ച്ചകളുമൊക്കെയായി ഇത് അങ്ങനെ തന്നെയാണ്. മറ്റൊരു രീതിയില്‍ ഞാന്‍ ഇത് ആഗ്രഹിക്കുന്നത്. നനക്ക് ചിന്തിക്കാന്‍ കഴിയുന്നതിനുമപ്പുറം ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.- സ്നേഹ കുറിച്ചു. 

ഒരു സുഹൃത്തിന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് അല്ലു അർ‍ജുനും സ്നേഹയും കണ്ടുമുട്ടുന്നത്. പ്രണയത്തിലായ ഇരുവരും 2011 മാർച്ച് ആറിനാണ് വിവാഹിതരാകുന്നത്. ഈ ദമ്പതികൾക്ക് ഒരു മകനും മകളുമാണ് ഉള്ളത്.
‍ ‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com