'ആണിനെപ്പോലെയെന്നും പരന്ന സ്‌ക്രീന്‍ പോലെയെന്നും ആളുകള്‍ വിളിച്ചു'; നേരിട്ട അധിക്ഷേപങ്ങളെക്കുറിച്ച് അനന്യ പാണ്ഡെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th March 2021 04:26 PM  |  

Last Updated: 10th March 2021 04:30 PM  |   A+A-   |  

ananya panday body shaming

അനന്യ പാണ്ഡെ/ ഫേയ്സ്ബുക്ക്

 

സോഷ്യല്‍ മീഡിയയിലൂടെയും മറ്റും നേരിട്ടിട്ടുള്ള ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് സുന്ദരി അനന്യ പാണ്ഡെ. താന്‍ ആണിനെപ്പോലെയാണെന്നും പരന്ന സ്‌ക്രീന്‍ പോലെയാണെന്നും ആളുകള്‍ പറയുമായിരുന്നു എന്നാണ് അനന്യയുടെ വാക്കുകള്‍ ഇത് തന്നെ വേദനിപ്പിച്ചിരുന്നെന്നും എന്നാല്‍ പിന്നീട് സ്വയം സ്‌നേഹിക്കാന്‍ പഠിച്ചുവെന്നുമാണ് ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി. 

ഞാനൊരു ആണ്‍കുട്ടിയെ പോലെയാണെന്നും പരന്ന സ്‌ക്രീന്‍ പോലെയാണെന്നുമാണ് ആളുകള്‍ പറഞ്ഞിരുന്നത്. ആ സമയത്ത് അത് വല്ലാതെ വേദനിപ്പിച്ചിരുന്നു. ആത്മവിശ്വാസം ആര്‍ജ്ജിച്ചുവരുന്ന സമയാണത്. സ്വയം സ്‌നേഹിക്കാന്‍ പഠിക്കുന്ന സമയം. അപ്പോള്‍ മറ്റാരെങ്കിലും നമ്മെ വലിച്ചു താഴെയിടാന്‍ നോക്കിയാല്‍ നമ്മളില്‍ സംശയമുണ്ടാകും. ഇപ്പോള്‍ സ്വയം അംഗീകരിക്കാനും സ്‌നേഹിക്കാനും കഴിയുന്ന അവസ്ഥയിലേക്ക് ഞാനെത്തി- അനന്യ പണ്ഡ്യ പറഞ്ഞു. 

സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ സൈബര്‍ ആക്രമണത്തിന് ഇരയാകുന്ന നടിയാണ് അനന്യ. ഇതിനെതിരെ താരം ഒരു കാമ്പെയ്‌നിന് തുടക്കമിട്ടിരുന്നു. വിജയ് ദേവരക്കൊണ്ടയുടെ നായികയായി ലിഗറിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.