‘വെളുക്കാൻ തേച്ചത് പാണ്ടായി’, മോഹൻലാലിനേയും ആന്റണി പെരുമ്പാവൂരിനേയും ട്രോളിയത് തിരിച്ചടിയായി, മാപ്പ് പറഞ്ഞ് ചെമ്മണൂര്‍

പോസ്റ്റ് വൈറലായതോടെ മോഹൻലാൽ ഫാൻസിൽ നിന്ന് രൂക്ഷമായ വിമർശനം ബോബി ചെമ്മണൂരിനു നേരെയുണ്ടായി
ബോബി ചെമ്മണൂര്‍, മോഹൻലാലും ആന്റണി പെരുമ്പാവൂരും/ ഫേയ്സ്ബുക്ക്
ബോബി ചെമ്മണൂര്‍, മോഹൻലാലും ആന്റണി പെരുമ്പാവൂരും/ ഫേയ്സ്ബുക്ക്

വ്യവസായി ബോബി ചെമ്മണൂരിന്റെ തൊഴിലാളി ദിന പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. നടൻ മോഹൻലാലിനേയും നിർമാതാവ് ആന്റണി പെരുമ്പാവൂരിനേയും ട്രോളിക്കൊണ്ടുള്ളതായിരുന്നു പോസ്റ്റ്. മുതലാളിയെക്കൊണ്ട് പണിയെടുപ്പിച്ച് പണക്കാരനായ തൊഴിലാളി എന്നാണ് മോഹൻലാലും ആന്റണിയും ഒന്നിച്ചുള്ള ചിത്രത്തിൽ കുറിച്ചിരുന്നത്. പോസ്റ്റ് വൈറലായതോടെ മോഹൻലാൽ ഫാൻസിൽ നിന്ന് രൂക്ഷമായ വിമർശനം ബോബി ചെമ്മണൂരിനു നേരെയുണ്ടായി. അതിന് പിന്നാലെ ക്ഷമാപണവുമായി എത്തിയിരിക്കുകയാണ് ബോബി. വെളുക്കാൻ തേച്ചത് പാണ്ടായി എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ശബ്ദത്തിലുള്ള വിഡിയോ പങ്കുവെച്ചത്. 'ലാലേട്ടൻ വലിയ നടനാണ്. ആന്റണി പെരുമ്പാവൂർ സ്വന്തം കഴിവുകൊണ്ടും അധ്വാനം കൊണ്ടും വളർന്നു വന്ന വലിയ നിർമാതാവാണ്. ഞാൻ അവരെ ബഹുമാനിക്കുന്നു' എന്നാണ് അദ്ദേഹം പറഞ്ഞത്. 

ബോബി ചെമ്മണൂരിന്റെ കുറിപ്പിൽ നിന്ന്

പ്രിയ സുഹൃത്തുക്കളെ ശത്രുക്കളെ, ‘വെളുക്കാൻ തേച്ചത് പാണ്ടായി’

തൊഴിലാളി ദിന ആശംസ പോസ്റ്റ്, ഫോർവേഡ് ആയി വന്നത് എന്റെ സോഷ്യൽമീഡിയയിലൂടെ ഷെയർ െചയ്യപ്പെട്ടു. ഒരു തമാശരൂപേണയാണ് ഞാൻ അതിനെ കണ്ടത്. ഞാ‍ൻ എപ്പോഴും ട്രോളുകളിൽ നിറഞ്ഞു നിൽക്കുകയും, നിങ്ങളെ ചിരിപ്പിക്കുകയുമാണല്ലോ പതിവ്. ഈ പോസ്റ്റ് ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് തരണമേയെന്ന് ഞാൻ അപേക്ഷിക്കുന്നു. ലാലേട്ടൻ വലിയ നടനാണ്. ആന്റണി പെരുമ്പാവൂർ സ്വന്തം കഴിവുകൊണ്ടും അധ്വാനം കൊണ്ടും വളർന്നു വന്ന വലിയ നിർമാതാവാണ്. ഞാൻ അവരെ ബഹുമാനിക്കുന്നു. ഒരുവിധം എല്ലാ മലയാള സിനിമകളും ഞാൻ കാണാറുണ്ട്. എനിക്ക് എല്ലാ സിനിമാക്കാരെയും ഇഷ്ടമാണ്. എന്റെ മുദ്രാവാക്യം സ്നേഹം കൊണ്ട് ലോകം കീഴടക്കുക എന്നതാണ്. ഞാൻ എല്ലാവരേയും സ്നേഹിക്കാൻ ശ്രമിക്കാറുണ്ട്. എനിക്ക് കക്ഷി രാഷ്ട്രീയമില്ല. എല്ലാ പാർട്ടിക്കാരോടും നല്ല രീതിയിലുള്ള ബന്ധമാണ്. ഞാൻ ഇന്നുവരെ വോട്ട് ചെയ്തിട്ടില്ല. തെറ്റാണെന്നറിയാം. എങ്കിലും ശീലമായിപ്പോയി. എനിക്ക് പ്രത്യേക ജാതിയോ മതമോ ഇല്ല. എന്റെ ജാതി മനുഷ്യജാതി. മതം സ്നേഹമതം. ജനിക്കുമ്പോൾ ആരും വലിയവനായി ജനിക്കുന്നില്ല. അധ്വാനവും കഴിവും ഭാഗ്യവും ഒത്തുചേരുമ്പോൾ നമ്മൾ വിജയം കൊയ്യുന്ന നേതാക്കന്മാരായി മാറുന്നു. എന്റെ കമ്പനിയിൽ സെയിൽസ് ഓഫിസേഴ്സായി വന്ന പലരും മാസം 13 ലക്ഷം വരെ സമ്പാദിക്കുന്ന പങ്കാളികളും ഡയറക്ടേർസും ആയി മാറിയിട്ടുണ്ട്. ഞാൻ ജോലിക്കാരെ മിത്രങ്ങളായാണ് കാണുന്നത്. എനിക്ക് ശത്രുക്കളില്ല. ശത്രുക്കൾ ഉണ്ടാകല്ലേ എന്നാണ് എന്റെ പ്രാർഥന സ്നേഹിക്കുക. സ്നേഹിക്കപ്പെടുക എന്നത് ഭയങ്കര സുഖമാണ്. അതിനു പകരം വയ്ക്കാൻ ഈ ലോകത്ത് ഒന്നും തന്നെയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com