നമസ്തേ പറഞ്ഞ് തുടങ്ങി, ​ഗ്രാമിയിൽ ഇന്ത്യക്ക് അഭിമാനമായി റിക്കി കെജ്; ഫൽ​ഗുനി ഷാക്കും പുരസ്കാരം

റോക്ക് ഇതിഹാസം സ്റ്റുവര്‍ട്ട് കോപ്ലാന്‍ഡിനൊപ്പമാണ് കെജിന്റെ പുരസ്‌കാര നേട്ടം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

64ാമത് ഗ്രാമിയിൽ ഇന്ത്യയുടെ അഭിമാനമായി സംഗീതജ്ഞൻ റിക്കി കെജ്. ലാസ് വെഗാസിലെ എംജിഎം ഗ്രാന്‍ഡ് മാര്‍ക്വീ ബോള്‍റൂമില്‍ നടന്ന ചടങ്ങില്‍ വച്ചാണ് ഇന്ത്യൻ സംഗീതജ്ഞ റിക്കി പുരസ്കാരം നേടിയത്. റോക്ക് ഇതിഹാസം സ്റ്റുവര്‍ട്ട് കോപ്ലാന്‍ഡിനൊപ്പമാണ് കെജിന്റെ പുരസ്‌കാര നേട്ടം. ഇവരുടെ ‘ഡിവൈന്‍ ടൈഡ്‌സ്’ മികച്ച ആല്‍ബമായി തെരഞ്ഞെടുക്കപ്പെട്ടു. 

‘നമസ്തേ’ എന്നു പറഞ്ഞാണ് റിക്കി കെജ് ഗ്രാമി വേദിയെ അഭിസംബോധന ചെയ്തത്. ഇത് രണ്ടാം തവണയാണ് കെജ് ഗ്രാമി പുരസ്കാര നേട്ടത്തിൽ തിളങ്ങുന്നത്. ഇന്ത്യന്‍ അമേരിക്കന്‍ ഗായികയായ ഫല്‍ഗുനി ഷായും ഗ്രാമി അവാര്‍ഡിന് അര്‍ഹയായി. കുട്ടികള്‍ക്കായുള്ള മികച്ച അല്‍ബത്തിനുള്ള പുരസ്‌കാരമാണ് ഫാല്‍ഗുനിയുടെ എ കളര്‍ഫുള്‍ വേള്‍ഡ് നേടിയത്.

ഇന്ത്യൻ സംഗീത ഇതിഹാസം എംആർ റഹ്മാനും ചടങ്ങിൽ അതിഥിയായി എത്തി. മകനൊപ്പം ​ഗ്രാമി പുരസ്കാര വേദിക്ക് അരികിൽ ഇരിക്കുന്നതിന്റെ ചിത്രം റഹ്മാൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. 

​ഗ്രാമി പുരസ്കാരങ്ങൾ

സിൽക്ക് സോണിക്കിന്റെ ‘ലീവ് ദ് ഡോർ ഓപൺ’ ആണ് സോങ് ഓഫ് ദ് ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മികച്ച പുതുമുഖം, മികച്ച പോപ് സോളോ പെർഫോമൻസ്, മികച്ച പോപ് വോക്കൽ ആൽബം എന്നീ വിഭാഗങ്ങളിൽ ഒലീവിയ റോഡ്രിഗോ പുരസ്കാരങ്ങൾ സ്വന്തമാക്കി. 
മികച്ച പോപ് ഡുവോ/ഗ്രൂപ് പെര്‍ഫോമന്‍സ് വിഭാഗത്തില്‍ ഡോജ കാറ്റ് പുരസ്‌കാരം നേടി. മികച്ച ട്രഡീഷനല്‍ പോപ് വോകല്‍ ആല്‍ബം ലവ് ഫോര്‍ സെയ്‌ലിനാണ്. ടോനി ബെനറ്റും, ലേഗി ഗാഗയും പുരസ്‌കാരം സ്വന്തമാക്കി. മികച്ച ആര്‍ ആന്റ് ബി ആല്‍ബം ജാസ്മിന്‍ സള്ളിവന്റെ ഹോക്‌സ് ടേല്‍സ് ആണ്. ബെസ്റ്റ് ഡാന്‍സ്/ഇലക്ട്രോണിക് റെകോര്‍ഡിംഗ് വിഭാഗത്തില്‍ അലൈവിനാണ് പുരസ്‌കാരം ലഭിച്ചത്. ഇലക്ട്രോണിക് മ്യൂസിക് വിഭാഗത്തില്‍ ബ്ലാക് കോഫിക്കും, ബെസ്റ്റ് മെറ്റല്‍ പര്‍ഫോമന്‍സ് വിഭാഗത്തില്‍ 'ദി ഏലിയനി'നും പുരസ്‌കാരം ലഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com