'ഞാന്‍ ഏറെ ദുഃഖിതയാണ്, വീടിന് വെളിയിലിറങ്ങാറില്ല, ആരെയും കാണാറില്ല'; ദിലീപ് കുമാറിന്റെ മരണത്തിന് ശേഷം സൈറ ബാനു

ജൂലൈ 7 നാണ് 98ാം വയസില്‍ ദിലീപ് കുമാര്‍ മരിക്കുന്നത്
ദിലീപ് കുമാറും സൈറ ബാനുവും
ദിലീപ് കുമാറും സൈറ ബാനുവും

ബോളിവുഡിന്റെ ഇതിഹാസ താരമായിരുന്ന ദിലീപ് കുമാര്‍ കഴിഞ്ഞ വര്‍ഷമാണ് വിടപറയുന്നത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ദിലീപ് കുമാര്‍ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ കഴിയുകയാണ് നടിയും അദ്ദേഹത്തിന്റെ ഭാര്യയുമായ സൈറ ബാനു. ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ ഏറെ ദുഃഖിതയാണെന്നും വീടിനു പുറത്തിറങ്ങാറില്ലെന്നും തുറന്നു പറഞ്ഞത്. 

ഞാന്‍ വളരെയേറെ ദുഃഖിതയാണ്. എനിക്ക് ആ നഷ്ടത്തില്‍ നിന്ന് പുറത്തുകടക്കാനായിട്ടില്ല. എങ്ങനെയാണ് ഞാനതില്‍ നിന്ന് പുറത്തുകടക്കുക? എനിക്ക് അതിന് സാധിക്കില്ല. ഞാന്‍ എല്ലാ കാര്യവും വളരെ സന്തോഷത്തോടെയാണ് ചെയ്തിരുന്നത്. എല്ലാം നന്നായി പോവുകയായിരുന്നു. ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ചുള്ള നിമിഷങ്ങള്‍. സാഹബിനൊപ്പം വീട്ടില്‍ ഇരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. ഞാന്‍ പുറത്തുപോകാനോ പാര്‍ട്ടിക്കുപോകാനോ ഇഷ്ടപ്പെടുന്ന ആളല്ല. ഇന്ന് വീടിന് പുറത്തിറങ്ങാന്‍ എനിക്ക് ആഗ്രഹിമില്ല. എനിക്കറിയില്ല, ചിലപ്പോള്‍ എന്റെ ദുഃഖം മാറുന്നതുവരെയാകും. വീടിന് പുറത്തിങ്ങുന്നതില്‍ അര്‍ത്ഥമില്ല. എന്റെ ജീവിത്തതില്‍ സാഹബിനെ ഞാന്‍ ഏറെ ആഗ്രഹിക്കുന്നുണ്ട്.- സൈറ ബാനു പറഞ്ഞു. 

ജൂലൈ 7 നാണ് 98ാം വയസില്‍ ദിലീപ് കുമാര്‍ മരിക്കുന്നത്. ദിലീപിന്റെ മരണത്തിന് ശേഷം സൈറ ആരെയും കാണാറില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് ശരിയാണെന്നും സൈറ വ്യക്തമാക്കി. ഞാന്‍ ആളുകളുമായി ഇടപഴകുന്നില്ല, എന്റെ അടുത്ത സുഹൃത്തുക്കളോട് മാത്രമാണ് ബന്ധമുള്ളത്. എന്നെക്കുറിച്ച് ആശങ്കപ്പെടുന്ന ഒരുപാടുപേര്‍ ഉണ്ടെന്നതിനാല്‍ ഞാന്‍ ഭാഗ്യവതിയാണ്. ഞാന്‍ ഇപ്പോള്‍ ഒരുപാട് മെഡിറ്റേഷനും പ്രാര്‍ത്ഥനകളും നടത്തുന്നുണ്ട്. ഇതേ സാഹചര്യത്തിലൂടെ പോകുന്ന ഈ ഘട്ടത്തെ അതിജീവിച്ച ഒരുപാട് പേര്‍ ഉണ്ടെന്ന് എനിക്കറിയാം. പക്ഷേ എനിക്ക് അദ്ദേഹവുമായുള്ള ബന്ധത്തിന് ശക്തിയേറെയുള്ളതുകൊണ്ടാകാം. സാഹബ് അസാമാന്യനായ മനുഷ്യനായിരുന്നു- സൈറ വ്യക്തമാക്കി.
 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com