മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പർവം മികച്ച വിജയമാണ് നേടിയത്. ചിത്രത്തിലെ ചാമ്പിക്കോ ട്രെൻഡ് സോഷ്യൽ മീഡിയയിൽ വൻ വൈറലായിരുന്നു. നിരവധി പേരാണ് ട്രെൻഡിന്റെ ഭാഗമായത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നിർമൽ പാലാഴിയുടെ ചാമ്പിക്കോ ആണ്.
ട്രെൻഡിന്റെ ഭാഗമാകാൻ വൻ സ്റ്റൈലായി നടന്നുവരികയാണ് നിർമൽ. എന്നാൽ വിചാരിച്ച പോലെയല്ല ചലഞ്ച് അവസാനിച്ചത്. രസകരമായ വിഡിയോ നിർമൽ തന്നെയാണ് പങ്കുവച്ചത്. എന്നാൽപിന്നെ ഞങ്ങളായി ഒഴിവാക്കിയില്ല. ചാമ്പിക്കോ- എന്ന അടിക്കുറിപ്പിലായിരുന്നു വിഡിയോ. രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.
എല്ലാവരും ചാമ്പി ചാമ്പി തീരാറായി, ചേട്ടന്റെ ഈ ഐറ്റം ചെയ്യാൻ നേരം വൈകി വന്നപ്പോഴേ അറിയാം എന്തെങ്കിലും ഒപ്പിക്കുമെന്ന്- എന്നായിരുന്നു ഒരാളുടെ കമന്റ്. പാലാഴി ആളൊരു ഒന്നന്നര സംഭവം തന്നെയാ ചാമ്പലിൽ ഇങ്ങനെ ഒരു ക്ലൈമാക്സ് ആരും പ്രതീക്ഷിച്ചുകാണില്ല എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. ഭീഷ്മ പർവത്തിനൊപ്പം ഹിറ്റായ ചാമ്പൽ ചലഞ്ചിൽ ഇതിനോടകം നിരവധി പേരാണ് ഏറ്റെടുത്തത്.
ഈ വാർത്ത കൂടി വായിക്കൂ
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക