ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

താമസിക്കാന്‍ പേടി, രണ്ടര വര്‍ഷം കഴിഞ്ഞിട്ടും താമസക്കാരില്ലാതെ സുശാന്തിന്റെ മുംബൈയിലെ ഫ്‌ലാറ്റ്

താരത്തിന്റെ മരണം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അതിനുശേഷം ഈ വീട്ടില്‍ താമസിക്കാന്‍ വാടകക്കാരെ കിട്ടാത്ത അവസ്ഥയാണ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്ത് വിടപറഞ്ഞിട്ട് രണ്ടരവര്‍ഷം കഴിഞ്ഞിരിക്കുകയാണ്. മുംബൈയിലെ തന്റെ ഫ്‌ലാറ്റിനുള്ളിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. താരത്തിന്റെ മരണം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അതിനുശേഷം ഈ വീട്ടില്‍ താമസിക്കാന്‍ വാടകക്കാരെ കിട്ടാത്ത അവസ്ഥയാണ്. 

വാര്‍ത്തകളില്‍ നിറഞ്ഞ ആഡംബര ഫ്‌ലാ​റ്റ്

ബാന്ദ്രയിലുള്ള കടലിന് അഭിമുഖമായുള്ള ആഡംബര ഫ്‌ലാറ്റിലാണ് സുശാന്ത് വാടകയ്ക്ക് താമസിച്ചിരുന്നത്. റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ റഫീക്ക് മര്‍ച്ചന്റ് കഴിഞ്ഞ ദിവസം ഫഌറ്റിന്റെ വിഡിയോ പങ്കുവച്ചിരുന്നു. മാസം അഞ്ച് ലുക്ഷം രൂപയാണ് വാടക പറയുന്നത്. ഫ്‌ലാറ്റിന്റെ ഉടമയായ എന്‍ആര്‍ഐ ബോളിവുഡ് താരങ്ങള്‍ക്ക് ഫ്‌ലാറ്റ് നല്‍കാനും തയാറല്ല. നിലവില്‍ വ്യവസായിയെ ആണ് അവര്‍ വാടകയ്ക്കായി നോക്കുന്നത്. എന്നാല്‍ ഇതുവരെ ലഭിച്ചിട്ടില്ല. 

ആളുകള്‍ക്ക് ഇവിടെ താമസിക്കാന്‍ ഭയമാണെന്നാണ് റഫീഖ് പറയുന്നത്. സുശാന്ത് ഇവിടെയാണ് മരിച്ചത് എന്നു പറയുമ്പോള്‍ ഫ്‌ലാറ്റ്  സന്ദര്‍ശിക്കാന്‍ പോലും തയാറല്ല. വാര്‍ത്തകള്‍ കുറഞ്ഞതിനാല്‍ ഇപ്പോള്‍ ആളുകള്‍ വന്നു നോക്കുന്നെങ്കിലുമുണ്ട്. സുശാന്തിന്റെ ഫ്‌ലാറ്റ് ആണെന്ന് അറിയുമ്പോള്‍ അതൊന്നും പ്രശ്‌നമില്ലെന്ന് ചിലര്‍ പറയും. എന്നാല്‍ ബന്ധുക്കളും സുഹൃത്തുക്കളും അവരെ പിന്‍തിരിപ്പിക്കും. എത്ര വലിയ താരമാണെങ്കിലും ബോളിവുഡ് സെലിബ്രിറ്റികള്‍ക്ക് വാടകയ്ക്ക് കൊടിക്കില്ലെന്നാണ് ഉടമ പറയുന്നത്.- റഫീഖ് പറഞ്ഞു. 

സുശാന്ത് താമസിച്ചത് 4.5 ലക്ഷം മാസവാടകയ്ക്ക്

ഡിസംബര്‍ 2019ന് മാസം 4.5 ലക്ഷം രൂപയ്ക്കാണ് സുശാന്ത് ഫ്‌ലാറ്റ് വാടകയ്‌ക്കെടുക്കുന്നത്. കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിക്കൊപ്പമാണ് താരം താമസിച്ചിരുന്നത്. 2020 ജൂണ്‍ 14നാണ് താരത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടമ മാസവാടക കുറയ്ക്കാത്തതും വാടകക്കാരെ കിട്ടാന്‍ ബുദ്ധിമുട്ടാക്കുന്നുണ്ട്. അഞ്ച് ലക്ഷം രൂപയ്ക്ക് ഇതേ പരിസരത്ത് വിവാദങ്ങളില്ലാത്ത പ്രോപ്പര്‍ട്ടി കിട്ടുമ്പോള്‍ ഇത് ആരും എടുക്കാന്‍ തയാറാവില്ല എന്നും ബ്രോക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com