'വിമാനം പൊന്തിക്കുന്നുണ്ടോ എന്ന് എനിക്ക് ഉറപ്പില്ല, അത് പരിശോധിക്കാനാണ് കോക്പിറ്റിൽ കയറിയത്'; ഷൈൻ ടോം ചാക്കോ

കോക്പിറ്റ് എന്ന് പറഞ്ഞാൽ എന്താണ് സംഭവമെന്ന് നോക്കാനാണ് താൻ പോയതെന്നാണ് ഷൈൻ പറഞ്ഞത്
ഷൈൻ ടോം ചാക്കോ/ചിത്രം; ഫേയ്സ്ബുക്ക്
ഷൈൻ ടോം ചാക്കോ/ചിത്രം; ഫേയ്സ്ബുക്ക്

ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ വിമാനത്തിന്റെ കോക്ക്പിറ്റിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചത് വൻ വിവാദമായിരുന്നു. തുടർന്ന് വിമാനത്തിൽ നിന്ന് ഇറക്കിവിട്ട താരത്തെ ദുബായ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചിരുന്നു. ഇപ്പോൾ സംഭവത്തിൽ വിശദീകരണവുമായെത്തിയിരിക്കുകയാണ് ഷൈൻ. കോക്പിറ്റ് എന്ന് പറഞ്ഞാൽ എന്താണ് സംഭവമെന്ന് നോക്കാനാണ് താൻ പോയതെന്നാണ് ഷൈൻ പറഞ്ഞത്. 

നമ്മളെ ഒരു മൂലയിലൂടെ കയറ്റി ഒരു സീറ്റിലിരുത്തുന്നു. ഇത് പൊന്തിക്കുന്നുണ്ടോയെന്ന കാര്യത്തെക്കുറിച്ച് എനിക്ക് വലിയ ഉറപ്പില്ല. കാരണം ഇത്രയും വലുപ്പമുള്ള സാധനമാണ് അവർ പൊക്കുന്നത്. കോക്പിറ്റ് എന്ന് പറയുമ്പോൾ 'കോർപിറ്റ്' എന്നാണ് കേൾക്കാറുള്ളത്. കോക്പിറ്റ് കാണിച്ച് തരുമോയെന്ന് ചോദിച്ചാൽ അവർ കാണിച്ച് തരും. പക്ഷേ, അക്കാര്യം ആവശ്യപ്പെടാൻ അവരെ ആരേയും കണ്ടില്ല. ഞാൻ അവരെ കാണാനായാണ് അതിനുള്ളിലേക്ക് പോയത്. അവർ ഏത് സമയവും അതിനുള്ളിലാണ്. അതുകൊണ്ട് അങ്ങോട്ട് ചെന്നല്ലാതെ കാണാൻ കഴിയില്ല. ഫ്ലൈറ്റ് ഓടിക്കാനൊന്നും എനിക്ക് അപ്പോൾ തോന്നിയില്ല. അവർ എങ്ങനെയാണ് ഓടിക്കുന്നത് എന്ന് ചെക്ക് ചെയ്യാനാണ് പോയത്. പോയിനോക്കിയപ്പോൾ അവിടെ ഒരു എയർഹോസ്റ്റസും ഇല്ലായിരുന്നു. തനിക്ക് ആകെ ദേഷ്യം വന്നു.- കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. 

സോഹൻ സീനുലാൽ സംവിധാനം ചെയ്ത ഭാരത് സർക്കസ് എന്ന ചിത്രത്തിന്റെ പ്രമോഷന് ശേഷം ദുബായിൽ നിന്ന് കൊച്ചിയിലേക്ക് വരുമ്പോഴാണ് വിവാദമുണ്ടായത്. എയർ ഇന്ത്യ വിമാനത്തിലെ കോക്പിറ്റിലാണ് ഷൈൻ കയറാൻ ശ്രമിച്ചത്. തൊട്ടുപിന്നാലെ ക്യാബിൻ ക്രൂ ഷൈനിനോട് അനുവദിച്ചിരിക്കുന്ന സീറ്റിൽ പോയിരിക്കാൻ ആവശ്യപ്പെട്ടെങ്കിലും അതിനു കൂട്ടാക്കിയില്ല. തുടർന്ന് നടനെ വിമാനത്തിൽനിന്ന് ഇറക്കിവിടുകയായിരുന്നു. ഷൈനിനെ കൂടാതെയാണ് വിമാനം പിന്നീട് കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. അബദ്ധം പറ്റിയതാണ് എന്ന ഷൈനിന്റെ വിശദീകരണം കണക്കിലെടുത്താണ് എയർഇന്ത്യ അധികൃതർ നിയമനടപടികൾ ഒഴിവാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com